പൊൻകുന്നം  സിവില്‍സ്റ്റേഷനിലെ ട്രഷറി,വില്ലേജ്‌ ഓഫീസ്‌,സബ്‌ രജിട്രാര്‍ ഓഫീസ്‌ എ ന്നിവ പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലെ മൂത്രപ്പുരകൾ അടച്ചതോടെ ജനങ്ങൾ ബുദ്ധിമു ട്ടിൽ. നൂറ് കണക്കിന് സാധാരണക്കാർ എത്തുന്നിടത്ത്‌ പ്രാഥമിക സൗകര്യങ്ങൾ നടത്താനു ള്ള സൗകര്യം പോലുമില്ല എന്നതാണ് അവസ്ഥ.എല്ലാ ശുചിമുറികളും പൂട്ടിയ നിലയി ലാണ്.

വ്യാഴാഴ്ച്ച സിവില്‍സ്റ്റേഷനിലെ ഓഫീസിലെത്തിയ വയോധികൻ  മൂത്രശങ്ക മൂലം വരാ ന്തയിൽ ഒടുവിൽ മൂത്ര മൊഴിച്ചു പോയ സംഭവം  വേദനാജനകമാണന്ന് ബിജെപി ചിറ ക്കടവ്‌ പഞ്ചായത്ത്‌ കമ്മറ്റി അഭിപ്രായപ്പെട്ടു.മൂത്രപ്പുര തുറക്കാൻ  അടിയന്തരമായി നട പടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക്ബിജെപി ചിറക്കടവ്‌ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജി. ഹരിലാൽ പരാതി നൽകി.