thodu kayettam

പാറത്തോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഒന്നാം മൈൽ സ്വദേശി മുണ്ടപ്ലാ ക്കൽ ദേവസ്വ അനധികൃതമായി തോട് കൈയ്യേറി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതായി പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഉദ്യോസ്ഥർ സ്ഥലത്തെത്തി പരിശോ ധ‌ന നടത്തുകയും നിർമ്മാണം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്കുകയും ചെയ്തു. ഇതേ തുടർന്ന് തോട് അളന്ന് തിട്ടപ്പെടുത്താനാശ്യപ്പെട്ടു കൊണ്ട് റവന്യു അധികാരികൾക്ക് പഞ്ചായത്ത് കത്ത് നല്കി.

മുണ്ടപ്ലാക്കൽ ദേവസ്യ ഇതിന് മുൻപും ഇവിടെ നടത്തിയിരിക്കുന്ന നിർമ്മാണങ്ങൾ തോട് കൈയ്യേറി നിർമ്മിച്ചതാണെന്നാണ് നാട്ടുകാർ അരോപിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ നടക്കുന്ന അനധികൃത നിർമ്മാണ കൈയ്യേറ്റങ്ങൾക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അറിയിച്ചു.