കോട്ടയം ജില്ലയില്‍ 25 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്കും സ മ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗബാധിതരായ വരില്‍ 15 പേര്‍ പാറത്തോട് ഗ്രാമപഞ്ചായത്തില്‍നിന്നുള്ളവരാണ്. രണ്ടു പേര്‍ വിദേശത്തു നി ന്നും ഒരാള്‍ ബാംഗ്ലൂരില്‍നിന്നും എത്തിയതാണ്.
നേരത്തെ രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട  പാറത്തോട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ താമസിക്കുന്ന 12 പേരും ഏഴാം വാര്‍ഡില്‍ നിന്നുള്ള രണ്ടു പേരും ഒന്‍പതാം വാര്‍ഡില്‍നിന്നുള്ള ഒരാളും രോഗബാധിതരില്‍ ഉള്‍ പ്പെടുന്നു. ഇദ്ദേഹത്തിന്റെതന്നെ സമ്പര്‍ക്ക പട്ടികയിലുള്ള വാഴൂര്‍ സ്വദേശി(19)യുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ എരുമേലി സ്വദേശിനി(35)യുടെയും പരിശോധ നാഫലം പോസിറ്റീവാണ്.
കുമരകം സ്വദേശിയായ 48കാരന്റെയും എഴുമാന്തുരുത്ത് സ്വദേശിയായ മൂന്നു വയസു ള്ള കുട്ടിയുടെയും സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. നേരത്തെ രോഗം സ്ഥീരീകരിച്ച  വെ ച്ചൂര്‍ സ്വദേശിനിയുടെ  മകള്‍ക്കും  (12) രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന എ ഴുമാന്തുരുത്ത് സ്വദേശിനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 75കാരിക്കും നേരത്തെ രോ ഗം സ്ഥിരീകരിച്ച പൈക സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പ ള്ളി സ്വദേശിക്കും(28) വൈറസ് ബാധ സ്ഥിരീകരിച്ചു.
ഖത്തറില്‍നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടി ത്താനം സ്വദേശി(46), ബാംഗ്ലൂരില്‍നിന്ന് ജൂലൈ ഒന്നിന് കാറില്‍ എത്തി ഹോം ക്വാറ ന്റയിനില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി(14), ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി തൊടുപുഴയില്‍ ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പൂവ ക്കുളം സ്വദേശി(30) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.