മുണ്ടക്കയം പുത്തൻ ചന്തയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലെ മോഷണ കേ സ് പ്രതിയാണ് പൊലീസിനെ വെട്ടിച്ചു കടന്നത്.സാഹസികമായി പിന്തുടർന്ന് പോലീ സിനെ വെട്ടിച്ച് ജീപ്പ് ഉപേക്ഷിച്ച് കൊടും ക്രിമിനൽ രക്ഷപ്പെടുകയായിരുന്നു.സംസ്ഥാ നത്തിന്റെ വിവിധഭാഗങ്ങളിലാ യി പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയാണ് പത്തനംതിട്ടയിൽ വെച്ച് രക്ഷപ്പെട്ടത്. ഇയാൾക്കൊപ്പം ജീപ്പിലു ണ്ടായിരുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗ സ്ഥയോട് മേലധികാരികൾ വീശദീകര ണം തേടിയിട്ടുണ്ട്.

ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ പിന്നെ പൊലീസിനും നാട്ടുകാര്‍ക്കും ഉറക്കമില്ലാത്ത നാളുകളായിരിക്കും . നാല് മാസം ഉണ്ണി കയറിഇറങ്ങിയത് 52 സ്ഥലങ്ങളില്‍.

മോഷണത്തിനായി ഒരു സ്ഥലം തെരഞ്ഞെടുത്താല്‍ അര്‍ദ്ധരാത്രി ഓട്ടോയുമായി അ വിടെയെത്തി ഓട്ടോ സുരക്ഷിതമായി പാര്‍ക്ക് ചെയ്തശേഷം കമ്പിപാരയും ഹെല്‍മറ്റു മായാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്. ഒറ്റ രാത്രിയില്‍ പരമാവധി സ്ഥലങ്ങളില്‍ മോഷണം നടത്തുന്നതാണ് രീതി. മോഷണത്തിന് മുമ്പായി സിസിടിവി ഹാര്‍ഡ് ഡി സ്ക്കുകള്‍ ഇയാള്‍ മോഷ്ടിക്കും.

ഇയാള്‍ ഇപ്പോള്‍ പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിലാണ് താമസിക്കു ന്നത്. പൊലീസിന് തന്‍റെ വിവരങ്ങൾ കൈമാറുന്നുവെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ വിരോധം നിമിത്തം ഇയാൾ താമസിച്ചിരുന്ന വീടിന് സമീപത്തെ അയൽവാസി കളു ടെ കിണറുകളിൽ വിഷം കലക്കിയതിനെ തുടർന്ന് ആര്യങ്കോട് പൊലീസ് എടുത്ത കേസ്സിലും, മറ്റ് ചില മോഷണക്കേസ്സിലുൾപ്പെട്ടും ജയിലിലായി ജാമ്യം ലഭിച്ച് പുറ ത്തി റങ്ങി കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇയാൾ ഇത്രയധികം മോഷണം നടത്തി യത്. സ്പെയര്‍പാര്‍ട്സ് കടയില്‍ നടത്തിയ മോഷണക്കേസില്‍ ഇയാളുടെ ഭാര്യയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ രക്ഷപ്പെട്ട ഉണ്ണിക്കായി പത്തനം തിട്ടയിലേയും സമീപ സ്റ്റേഷനുക ളിലേയും പോലീസു കാർ തിങ്കളാഴ്ച രാത്രിവരെ തിര ച്ചിൽ നടത്തിയെങ്കിലും കണ്ട ത്താനായില്ല. ജീപ്പ് കസ്റ്റഡിയി ലെടുത്തു.ഒന്നര മാസം മുൻപാണ് മുണ്ടക്കയം പുത്തൻ ചന്തയിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൻ്റെ പൂട്ടു തകർത്ത് ഒരു ലക്ഷ ത്തിലധി കം രൂപയും രണ്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങളും മോഷ്ടിച്ചത്. സി.സി.ടി.വി സാമിഗ്രികൾ തകർത്തായിരുന്നു മോഷണം. അതിനാൽ പ്രതിക്കായി  സി.ഐ. ഷൈ ൻ കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷ ണം. ഇതിൻ്റെ ഭാഗമായി തിരുവല്ലം ഉണ്ണിയെന്ന കൊടും ക്രിമിനലിനെ പൊക്കാനായി നിരീക്ഷിച്ച് വരികയായിരുന്നു.