മഴക്കാലം എത്തുന്നതോടെ ആശങ്കയിൽ ജനങ്ങൾ.  കോട്ടയം പത്തനംതിട്ട ജില്ലയുടെ  അ തിർത്തിയായ ഏഞ്ചൽ വാലിയിൽ പ്രളയത്തിൽ തകർന്ന പാലത്തിൻറെ അറ്റകുറ്റപ്പണി കൾ വൈകുന്നതാണ് ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. പ്രളയത്തിൽ ഇരുകരകളിലും അപ്രോച്ച് റോഡുകളും കൈവരിയും തകർന്നിരുന്നു. തുടർന്ന് പ്രദേശവാസികൾ മണ ൽച്ചാക്കു നിറച്ച താൽക്കാലിക സംവിധാനം ഒരുക്കിയാണ് വാഹന ഗതാഗതം പുനസ്ഥാ പിച്ചത്. ഇതിൽ കോട്ടയം ജില്ലയിലെ എരുമേലി എയ്ഞ്ചൽവാലി മാത്രമാണ് 500 മീറ്ററോ ളം തകർന്ന റോഡിൻറെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം 86 ലക്ഷം രൂപ മുടക്കി ആ രംഭിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ പെരുന്നാട് പഞ്ചായത്തിൽ എന്നാൽ പണികൾ ഇനിയും ആരംഭി ച്ചിട്ടില്ല. എസ്റ്റിമേറ്റ് എടുത്തതോടെ ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ ടെൻഡർ നടപടിയിലേ ക്ക് കടന്നിട്ടില്ല. ഇനി പെരുമാറ്റച്ചട്ടം കഴിഞ്ഞു  ടെൻഡർ നടപടിയിലേക്ക് എത്തുമ്പോഴേ ക്കും മഴക്കാലം ആരംഭിക്കും. ഇതോടെ മഴക്കാലത്ത് താൽക്കാലികമായി ഉണ്ടാക്കിയ തിട്ട  ഇടിഞ്ഞു വീണ്ടും  പാലം അപകടത്തിലാകുമെന്നാണ് പ്രദേശവാസികൾ പറയുന്നു. ഇതോടെ ദിനംപ്രതി നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന കാലത്തിലൂടെയുള്ള സഞ്ചാ രം നിലയ്ക്കും എന്നും എത്രയും വേഗം അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ ജനപ്രതിനിധി കൾ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.