സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിൽ 2021-22 വർഷത്തിൽ SSLC, പ്ലസ് 2 പരീ ക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് മടുക്ക സഹൃദയ ലൈബ്രറിയുടെ ഉപഹാരം. SSLC പരീക്ഷയിൽ ഫുൾ A+ വാങ്ങി വിജയിച്ച സഹൃദയ ബാലവേദി കുമാ രി ആര്യ രാജേഷിനു നൽകിക്കൊണ്ട് സ്വാതന്ത്ര്യ സമര സേനാനി   MK രവിന്ദ്രൻ വൈദ്യർ നിർവഹിച്ചു.യോഗത്തിന് ലൈബ്രറി സെക്രട്ടറി NT. യെശോദരൻ സ്വാഗതം ആശംസിച്ചു.

ലൈബ്രറി വൈസ് പ്രസിഡന്റ്‌ S. പ്രദീപ്, ലൈബ്രറിയൻ എൽസി സണ്ണി, സെക്രട്ടറി NT. യെശോധരൻ തുടങ്ങി യവർ സംസാരിച്ചു.4 PM ന് ലൈബ്രറി ഹാളിൽ കൂടിയ അനുമോദന യോഗം MG യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർപേഴ്സൺ ഡോക്ടർ അനിത ഐസക് ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ KM. രാജേഷ് അധ്യക്ഷത വഹിച്ചു. കോരുത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ, വാർഡ് മെമ്പർ ജയദേവൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡ ന്റ്‌ VN. പീതംബരൻ, കോരുത്തോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ MR ഷാജി മങ്കുഴിയിൽ, ലൈബ്രറി കമ്മറ്റി മെമ്പർമാരായ PR. രവിന്ദ്രൻ നായർ, PA മഷൂദ്, സഹൃദയ ബാലവേദി പ്രസിഡന്റ്‌ കുമാരി ആതിര രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

ഡോക്ടർ അനിത ഐസക് സ്വാതന്ത്ര്യസമര  സേനാനി MK രവിന്ദ്രൻ വൈദ്യരെ പൊ ന്നാടയിട്ടും ഉപഹാരം നൽകിയും സഹൃദയ ലൈബ്രറിയുടെ ആദരവ് നൽകി. SSLC, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ കുട്ടികൾക്കും MK രവിന്ദ്ര ൻ വൈദ്യർ ആശംസകൾ അർപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75- മത്തെ വാർഷികത്തി ൽ സ്വാതന്ത്ര്യ സമര സേനാനിയുടെ കൈകളിൽ നിന്നും വാങ്ങുവാൻ കഴിഞ്ഞ സഹൃ ദയ ഗ്രന്ഥശാലയുടെ ഉപഹാരം കൂടുതൽ വിജയങ്ങൾ കൈവരിക്കുവാൻ നിങ്ങൾക്ക് പ്രചോദനം നൽകുമെന്ന് ഡോക്ടർ അനിത ഐസക് കുട്ടികളെ ഓർമ്മിപ്പിച്ചു. പരിപാ ടിയിൽ പങ്കെടുത്തു ലൈബ്രറിയുടെ ഉപഹാരം ഏറ്റു വാങ്ങിയ മുഴുവൻ കുട്ടികളെയും പരിപാടി വിജയിപ്പിക്കാൻ എത്തിയ മുഴുവൻ രക്ഷകർത്താക്കളെയും ബാലവേദി -സഹൃദയ യുത്ത് ക്ലബ്‌ പ്രവർത്തകർക്കും സഹൃദയ ലൈബ്രറിയുടെ നന്ദിയിച്ചു ലൈബ്രറി സെക്രട്ടറി NT. യെശോധരൻ പ്രസിഡന്റ്‌ KM രാജേഷ്, വൈസ് പ്രസിഡന്റ്‌ S പ്രദീപ് എന്നിവർ നേതൃത്യം നൽകി.