കാഞ്ഞിരപ്പള്ളി: ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യൂ) കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം മുക്കൂട്ടുതറ വളക്കൊടിയിൽ ഓഡിറ്റോറിയത്തിൽ നടന്നു സി ഐ ടി യു.ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഡി ബൈജു ഉൽഘാടനം ചെയ്തു. കെ സി ജോർജ്‌ കുട്ടി അധ്യക്ഷനായി. കെ എസ്.ഷാനവാസ് പ്രവർത്തന റിപ്പോർട്ടും ടി പി അജികുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കെ.ജി ബാബുകൂട്ടൻ, വി.ഐ അജി, പി എസ് സുരേന്ദ്രൻ, മുരളീധരൻ, എം വി ഗിരീ ഷ്കുമാർ എന്നിവർ സംസാരിച്ചു. കെ സി ജോർജുകുട്ടി (പ്രസിഡണ്ട്), പി.എച്ച് ഹരീഷ്, പി എ അഷറഫ്, അഭിലാഷ്, ഉനൈസ് ബഷീർ (വൈസ് പ്രസിഡണ്ടുമാർ), കെ എസ് ഷാനവാസ് (സെക്രട്ടറി), നിയാസ് കല്ലുപുരയ്ക്കൽ, കെ കെ ബാബു, സി പി കബീർ, അജയൻ, വി ഐ അജി (ട്രഷറർ) എന്നിവർ ഭാരവാഹകളായി 29 അംഗ ഏരിയാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.