ഈ മാസം 9 ന് രാത്രിയിൽ പൊൻകുന്നം മണക്കാട് ശ്രീഭദ്രാ ദേവീക്ഷേത്രത്തിൽ കവർച്ച നടത്തി 32000 രൂപയോളം അപഹരിച്ച തമിഴ്നാട് തേനി ജില്ലയിൽ ഉത്ത മപാളയം അര സമരം തെരുവിൽ സ്വദേശിയായ ശരവണ പാണ്ഡ്യനെയാണ് മധുരയിൽ നിന്ന് അതിസാ ഹസികമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 10 വർഷം മുൻപു മുണ്ടക്കയം, കാ ഞ്ഞിരപ്പള്ളി, പൊൻകുന്നം, പാല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ 20 ഓളം മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്.
ഈ കേസ്സുകളിൽ ശിക്ഷിക്കപ്പെട്ട് 2014ൽ ജയിൽ മോചിതനായി. തുടർന്ന് തഞ്ചാവൂർ ഭാ ഗത്ത് വീട്ടിൽ ജോലിക്ക് നിന്ന് അവിടെ നിന്നും വ്യാജ വിലാസമുണ്ടാക്കി മധുരയിൽ നി ന്നും അഡ്വ.രാമകൃഷ്ണൻ എന്ന വ്യാജപ്പേരിൽ വിവാഹം കഴിച്ച് ഭാര്യയോടൊപ്പം താമ സിച്ചു വരികയായിരുന്നു . ഇയാൾ ഭാര്യവീട്ടുകാരോടും നാട്ടുകാരോടും ഹൈക്കോടതി യിൽ വക്കീലാണെന്ന് പറഞ്ഞായിരുന്നു വിവാഹിതനായത്. കാഞ്ഞിരപ്പള്ളി കോടതിയി ൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
ഇയാൾ കൂടുതൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് കസ്റ്റഡിയിൽ വാ ങ്ങി ചോദ്യം ചെയ്യും. മുൻ കുറ്റവാളികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയാണ് ഇയാ ൾ പിടിയിലാകുന്നത്. പൊൻകുന്നം സി.ഐ അജയ് ചന്ദ്രൻ നായർ, എസ്.ഐ സന്തോഷ്, ഷാഡോ പോലീസ് എസ്.ഐ പി.വി വർഗ്ഗീസ്, എ.എസ്.ഐ എം.എ ബിനോയി, സീനി യർ സിവിൽ പോലീസ്‌ ഓഫീസർമാരായ അഭിലാഷ് കെ.എസ്, റിച്ചാർഡ് സേവ്യർ, ശ്യാം                                             എസ് നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.