ഡീൻ കുര്യാക്കോസിന്റെ പിതാവിന്റെ കാർ അപകടത്തിൽപ്പെട്ടു.ഇടുക്കി ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ ഡീൻ കുര്യാക്കോസിന്റെ പിതാവ് എനാനിക്കൽ അഡ്വ.എ.എം കുര്യാക്കോസും മാതാ വ് റോസമ്മയും സഞ്ചരി ച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്.
ഇടുക്കി പീരുമേട്ടിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്നു കുര്യാക്കോസി ന്റെ വാഹനം നിയന്ത്രണം വിട്ട് മുറിഞ്ഞപുഴക്ക് സമീപം പാറയിൽ ഇടിക്കുകയായിരു ന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻ ഭാഗം തകർന്നെങ്കിലും കുര്യാക്കോസ് പരുക്കേ ൽക്കാതെ രക്ഷപ്പെട്ടു.വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം.
ഈ സമയം ഇതിലേ എത്തിയ യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ അജി ജബ്ബാർ പ്രവർത്തക രായ റിയാദ്, റിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തൽസമയം ഇദ്ദേഹത്തെ വാഹനത്തിൽ നിന്നും രക്ഷപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.