മുണ്ടക്കയത്ത് വീട്ടിൽ കയറി മോഷണം നടത്തിയ കേസിൽ അയൽവാസിയെ പോ ലീസ് അറസ്റ്റ് ചെയ്തു. പുലിക്കുന്ന് കരിനിലംഭാഗത്ത് ചേർക്കോണിൽ  വീട്ടിൽ വർഗീ സ് മകൻ ബിനോയ് (44) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇ യാൾ കഴിഞ്ഞമാസം അയൽവാസിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയം നോക്കി വീടിന്റെ മുന്‍ഭാഗത്തെ ഓടാമ്പല്‍ തുറന്ന് അകത്ത്കയറി അലമാരയിൽ സൂക്ഷിച്ചി രുന്ന സ്വർണം മോഷ്ടിക്കുകയായിരുന്നു.
കമ്മലുകൾ, മോതിരം, വള, മൂക്കുത്തി, മേക്കാതുകമ്മല്‍  തുടങ്ങി 80,000 രൂപ വിലമ തിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗ് സഹിതം മോഷ്ടിച്ചു കൊണ്ടു പോവുകയാ യിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാ സ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവ് അയൽവാസി തന്നെയാണെന്ന് കണ്ടെ ത്തുകയുമായിരുന്നു. മോഷ്ടിച്ച സ്വർണം വിറ്റ് പുതിയ മാല വാങ്ങിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാക്കി സ്വർണം പോലീസ് കണ്ടെടുക്കുകയും ചെയ്തു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ അനൂബ് കുമാർ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ ശ്രീജിത്ത്, റോബിൻ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി.