എലിക്കുളം:കുരുവിക്കൂട് തളിർ നാട്ടു ചന്ത സംസ്ഥാന കൃഷി വകുപ്പുമായി സഹക രിച്ച് നടപ്പിലാക്കുന്ന “വീട്ടിലൊരു കറിവേപ്പ് “പദ്ധതിയ്ക്ക് തുടക്കമായി.വീട്ടുമുറ്റത്ത് വിളയുന്ന വിഷരഹിത കറിവേപ്പ് കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
കറിവേപ്പിൻ തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരു മനങ്ങാട്ട് നിർവ്വഹിച്ചു. തളിർ പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ അദ്ധ്യക്ഷ നായി.
എലിക്കുളം കൃഷി ഭവൻ അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് തളിർ സെ ക്രട്ടറി ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട് സെ ബാസ്റ്റ്യൻ ഞാറയ്ക്കൽ,വിത്സൻ പാമ്പൂരിക്കൽ,സോണി ഗണപതി പ്ലാക്കൽ  തുടങ്ങിയ വർ സംസാരിച്ചു.