എരുമേലി : പത്ത് ദിവസം നീളുന്ന എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സ വം 22ന് കൊടിയേറി മാർച്ച് മൂന്നിന് ആറാട്ടോടെ സമാപിക്കും. നാടിൻറ്റെ ഐശ്വര്യത്തി നും സമ്പൽസമൃദ്ധിക്കും ക്ഷേത്രത്തിൽ ഈശ്വര ചൈതന്യം വർധിപ്പിക്കുന്നതിനുമുളള പൂജകൾ ഉത്സവദിനങ്ങളിൽ പ്രത്യേകമായി നടത്തുമെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കെ എസ് ബൈജു, അസി.കമ്മീഷണർ മുരാരാ ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി ബൈജു എന്നിവർ അറിയിച്ചു.

കേരളത്തിൻറ്റെ തനത് ക്ഷേത്ര കലകൾക്ക് ഉത്സവദിന പരിപാടികളിൽ പ്രാധാന്യം നൽകി യിട്ടുണ്ട്.  22ന് രാവില ആറിന് അഷ്ടദ്രവ്യഗണപതിഹോമം.  വൈകിട്ട് ദീപാരാധനക്ക് ശേഷം ദർശന പ്രാധാന്യത്തോടെ തൃക്കൊടിയേറ്റ്. തന്ത്രി മുഖ്യൻ താഴമൺമഠം കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി, കീഴ്ശാന്തി ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ സഹകാർമികത്വത്തിലുമാണ് കൊടിയേറ്റ്. തുടർന്ന് എല്ലാദിവസവും രാവില എട്ടിന് ശ്രീബലി, വൈകിട്ട് അഞ്ചിന് കാഴ്ച്ചശ്രീബലിയുമുണ്ട്.23ന്  രാത്രി ഏഴ് മുതൽ കഥകളി-അംബരീക്ഷ ചരിതം. 24 ന് രാത്രി ഏഴിന് ഭക്തിഗാന സുധ, ഒൻപത് മുതൽ  നൃത്തസന്ധ്യ. 25 ന് രാവിലെ 10.30 ന് അഷ്ടാഭിഷേകം. 11ന് കലശാഭിഷേകം, ഉച്ചപൂജ. രാത്രി ഏഴിന് പാഠകം. 8.30 ന് നൃത്തനൃത്യങ്ങൾ. 26ന് രാത്രി ഏഴ് മുതൽ ചാക്യാർ കൂത്ത് . എട്ടിന് നൃത്തസന്ധ്യ . ഒൻപത് മുതൽ ഭക്തിഗാനമേള. 27 ന് രാത്രി ഏഴ് മുതൽ. 28 ന് രാത്രി ഏഴ് മുതൽ നൃത്തസന്ധ്യ. തുടർന്ന്  ഗാനമേള. മാർച്ച് ഒന്നിന് ഉച്ചക്ക് 12.30 ന് ഉത്സവബലി ദർശനം. തുടർന്ന് മഹാപ്രസാദമൂട്ട്. രാത്രി ഒൻപത് മുതൽ ഗാനമേള.മാർച്ച് രണ്ടിന് രാത്രി ഒൻപത് മുതൽ തിരുവാതിര, ഈശ്വരനാമജപലഹരി. ഒന്നിന് പളളിവേട്ട പുറപ്പാട്. 1.30 ന് പളളിവേട്ട. സമാപന ദിനമായ മൂന്നിന് വൈകിട്ട് ആറിന് തിരുആറാട്ട്. രാത്രി എട്ടിന് പേട്ടക്കവലയിൽ ആറാട്ടിന് സ്വീകരണം. തുടർന്ന് നാടകം. 11.50ന്  വലിയ കാണിക്കയോടെ കൊടിയിറങ്ങി തിരുവുത്സവം സമാപിക്കും.