കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കാർ ലോ അക്വിറ്റിസിന്‍റെ  തിരുശേഷിപ്പ് പ്രയാണത്തിന് ഇളങ്ങുളം സെന്‍റ് മേരീസ് പള്ളിയി ൽ തുടക്കം കുറിച്ചു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരുശേഷിപ്പ് ഏറ്റുവാ ങ്ങി യുവജനങ്ങൾക്കായി സമർപ്പിച്ചു.

ആധുനിക ലോകത്തിൽ ജീവിച്ച് വിശുദ്ധിയിലേക്ക് വളർന്ന കാർലോ അക്വിറ്റിസിന്‍റെ ജീവിതത്തിൽ നിന്ന് മാതൃക ഉൾക്കൊണ്ട്‌ യുവജനങ്ങൾ പ്രേഷിത തീക്ഷ്ണതയിൽ വളരു ന്നവരാകണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. 147 ഇടവകകളിലായി നാല് മാസം നീളുന്ന പ്രയാണത്തിനാണ് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് എല്ലാ ഇടവകക ളിലും കാർലോ കാർണിവൽ എന്ന യുവജന സംഗമം നടക്കും. 15 വർഷം ജീവിച്ച കാ ർലോയുടെ ജീവിതത്തിന്‍റെ പ്രതീകമായി എല്ലാ ഇടവകകളിലും 15 ദിവസം നീളുന്ന ആധ്യാത്മിക പരിശീലന പരിപാടികളും ഇതോടൊപ്പം നടക്കും. ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, എസ്എംവൈഎം രൂപത പ്രസിഡന്‍റ് ജോപ്പു ഫിലിപ്പ്, ആനിമേറ്റർ സിസ്റ്റർ റാണി മരിയ, റീജന്‍റ് ബ്രദർ അജോ തുണ്ടത്തിൽ, ജനറൽ സെക്രട്ടറി ഡിലൻ കോഴിമല, രൂപത ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.