കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്കൂളിൽ ക്രിക്കറ്റ് പരിശീലനത്തിന് കളമൊരുങ്ങുന്നു. ഇ തിൻ്റെ ഭാഗമായി രജ്ഞി ക്രിക്കറ്റ് ടീം പരിശീലകനും, മുൻ ഇന്ത്യൻ താരവുമായ ടിനു യോഹന്നാൻ ഇവിടെയെത്തി പരിശോധന നടത്തി.
ഡോ.എൻ ജയരാജ് എംഎൽഎയുടെ ക്ഷണപ്രകാരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്കൂളിലെത്തിയത്.തൻ്റെ പിതാവി ൻ്റെ പേരിലുള്ള ടി.സി യോഹന്നാൻ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമായി ഇവിടെ കുട്ടി കൾക്ക് പരിശീലനം നൽകുവാൻ കഴിയുമോ എന്ന് പരിശോധിക്കുകയായിരുന്നു സന്ദർ ശനത്തിൻ്റെ ലക്ഷ്യം.eഡാ.എൻ ജയരാജ് എംഎൽഎയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായി രുന്നു.
സ്കൂൾ പരിസരമാകെ നേരിൽ കണ്ട ടിനു യോഹന്നാൻ പരിശീലനം നൽകാൻ പര്യാ പ്തമാണ് ഇവിടെയെന്ന് വിലയിരുത്തി. സാഹചര്യങ്ങൾ അനുകൂലമായാൽ ഡിസംബർ മാസത്തോടെ പരിശീലനം തുടങ്ങാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.തുടർ ച ർച്ചകൾ  അടുത്ത മാസം 9ന് നടത്താനും തീരുമാനമായി. പരിശീലനം തുടങ്ങാനാവശ്യമാ യ ഭൗതിക സാഹചര്യമൊരുക്കുവാൻ എം എൽ എ ഫണ്ടിൽ നിന്ന് തുകയനുവദിക്കുമെ ന്ന് ഡോ.എൻ ജയരാജ് എം എൽ എ അറിയിച്ചു.ക്രിക്കറ്റിൽ അഭിരുചിയുള്ള മലയോര മേഖലയിലെ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുവാനാണ് ലക്ഷ്യമിടുന്നത്.
അക്കാദമി ആരംഭിച്ചാൽ കുട്ടികളെ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നതും, പരിശീ ലകരെ നിയോഗിക്കുന്നതും ടിനു യോഹന്നാൻ്റെ നിയന്ത്രണത്തിലുള്ള ടി സി യോഹന്നാ ൻ ക്രിക്കറ്റ് അക്കാദമിയായിരിക്കും