കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സ്. വാ​ക്സി​ൻ ല​ഭി​ക്കാ​നാ​യി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ലൂ​ടെ​യും ഇ-​മെ​യി​ൽ മു​ഖേ​ന​യും വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.
പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മു​ൻ​കൂ​ർ പ​ണം അ​ട​യ്ക്കാ​നാ​യി പേ​യ്മെ​ന്‍റ് ലി​ങ്കു​ക​ൾ ന​ൽ​കി പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നും, ആ​ധാ​ർ ന​ന്പ​ർ, ഇ-​മെ​യി​ൽ ഐ​ഡി തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ലൂ​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു ത​ട്ടി​പ്പു ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന്‍റെ​യോ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യോ വെ​ബ്സൈ​റ്റു​ക​ളോ അ​റി​യി​പ്പു​ക​ളോ മാ​ത്രം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
വ്യാ​ജ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളും ഫോ​ണ്‍​സ​ന്ദേ​ശ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ളോ ക്രെ​ഡി​റ്റ്/ ഡെ​ബി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ളോ മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​ക​രു​തെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.