മുണ്ടക്കയം: ദേശീയപാതയോരത്തെ അനധികൃത നിർമ്മാണവും ബോർഡുകളും നീ ക്കി അധികൃതർ. കൊട്ടാരക്കര – ദിണ്ഡു കൽ ദേശീയ പാതയുടെ ഇരുവശങ്ങളിലേ യും തടസങ്ങൾ നീക്കി അധികാരികൾ.ദേശീയ പാതയിൽ മുണ്ടക്കയത്താണ് കഴി ഞ്ഞ രണ്ടു ദിവസമായി അധികൃതർ നീക്കി തുടങ്ങിയത്. വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ ,ചില സ്ഥാപനങ്ങളുടെ അനധികൃത നിർമ്മാണം, വഴിയോര അനധികൃത വ്യാപാരം എന്നിവയാണ് ദേശീയ പാത അധികൃതരെത്തി നീക്കം ചെയ്ത ത്.
മുണ്ടക്കയം മുതൽ ,പൊൻകുന്നം വരെ ദേശീയ പാതയോരത്തെ അനധികൃത നിർ മ്മാണം ആളുകൾക്ക് ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. കാൽനട യാത്രക്കാർ  അപകടത്തി ൽ പെടുന്നത് പതിവായിരുന്നു. വ്യാപാരികളുടെ പരസ്യ ബോർഡുകളും യാത്രക്കാരെ അപകടത്തിൽ പെടുത്തിയിരുന്നു.ദേശീയ പാത കയ്യേറ്റത്തിനെതിരെ മുൻപും നടപടി സ്വീകരിച്ചിട്ടുണ്ട് .എന്നാൽ വീണ്ടും കയ്യേറ്റം ആവർത്തിക്കുകയാണ് പതിവ്. ഇനിയും ഇത് ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.