കാഞ്ഞിരപ്പള്ളി:കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി, പാറ ത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിച്ച ഇക്കോ ഷോപ്പുകളുടെയും ഓപ്പണ്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിച്ചു. 2011 വരെയുള്ള കാര്‍ഷിക കടങ്ങളും സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടു ത്തുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ തുമ്പമട കാര്‍ഷി ക സമിതി ആരംഭിച്ച കേരള ഓര്‍ഗാനിക് ഇക്കോ ഷോപ്പിന്റെ ഉദ്ഘാട നം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ കടങ്ങ ളില്‍ ജപ്തി നോട്ടീസ് വന്നിട്ടുണ്ടെങ്കില്‍ ബ്ലോക്ക് തല ബാങ്കിംങ് കമ്മറ്റി കള്‍ ചേര്‍ന്ന് അദാലത്തുകള്‍ സംഘടിപ്പിച്ച്കര്‍ഷകര്‍ക്ക് ആശ്വാസം നല്‍ കുന്നനടപടികള്‍  സ്വീരിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍ കിയതായും മന്ത്രിപറഞ്ഞു.
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ജൈവ കാര്‍ഷിക ഉല്പന്നങ്ങള്‍ ഇടനി ല ക്കാരില്ലാതെ വിറ്റഴിക്കുന്നതിന് മൂന്ന് ഇക്കോ ഷോപ്പുകളുടെയും രണ്ട് ഓപ്പണ്‍ മാര്‍ക്കറ്റുകളുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ഗ്രാ മപഞ്ചായത്തുകളുടെയും കൃഷിഭവന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ ത്തിക്കുന്ന ഇക്കോ ഷോപ്പുകളില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ ന്യായവില യ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കാഞ്ഞിരപ്പള്ളി പുന്നച്ചുവട് തുമ്പ മട ഇക്കോ ഷോപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ ഡോ.എന്‍ ജയരാജ് എം എല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി.

ആദ്യവില്പന ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ മാന്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, കൃഷി ഡെപ്യൂട്ടി ഡയറ ക്ടര്‍ എസ് ബിമല്‍ഘോഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ. രാജേഷ്, ജോളി മടക്കക്കുഴി,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍ തങ്കപ്പന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗ സ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്പ്രസി ഡന്റ് ഷക്കീല നസീര്‍ സ്വാഗതവും കൃഷി ഓഫീസര്‍ ആര്‍ വേണുഗോപാ ല്‍ നന്ദിയും പറഞ്ഞു.