പാറത്തോട് :ഓണത്തിന് 12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉല്പാദിപ്പി ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. പാറത്തോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യ ത്തില്‍ ആരം ഭിച്ച തനിമ ഓര്‍ഗാനിക് ഷോപ്പിന്റെയും ഹരിത വാരാചര ണത്തി ന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

42 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും 63 ലക്ഷം കര്‍ഷകര്‍ക്കുമായി ഒരു കോടി വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് കോടി പച്ചക്കറി തൈകള്‍ വി എഫ് പി സി കെ വഴിയും വിതരണം ചെയ്തിതിട്ടുണ്ട്. ഉല്പാദന വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യം നേരി ടുന്നതിന് വി എഫ് പി സി കെ യുടെ 277 ഓപ്പണ്‍ മാര്‍ക്കറ്റുകളും ഹോര്‍ട്ടി കോര്‍പിന്റെ 870 ഓപ്പണ്‍ മാര്‍ക്കറ്റുകളും എല്ലാ പഞ്ചായത്തുകളിലും എക്കോ ഷോപ്പുകളും തുറക്കും. സംഭരിക്കുന്ന പച്ചക്കറികള്‍ ഏഴ് ദിവ സം വരെ കറന്റ് ഇല്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൂള്‍ ചേംബറുകള്‍ സ്ഥാപിക്കുന്നതിനും നടപടി എടുത്തിട്ടുണ്ട്.

വിപണനത്തിന് കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകര ണ സ്ഥാപനങ്ങള്‍ മുഖേന വിപുലമായ മാര്‍ക്കറ്റ് സൗകര്യവും ഏര്‍പ്പെടു ത്തും. പച്ചക്കറികള്‍ കണ്ടെയ്നറുകളില്‍ കപ്പല്‍ മാര്‍ഗം കയറ്റി അയക്കു ന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ – ജൂലൈ മാസങ്ങളില്‍ എല്ലാ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ ചേര്‍ന്ന് കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നും കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പി.സി.ജോര്‍ജ് എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ്, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്ക ല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആശാ ജോയി തുടങ്ങിയവര്‍ സംസാ രിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയ ജേക്കബ് സ്വാഗതവും കൃഷി ഓഫീസര്‍ യമുന ജോസ് നന്ദിയും പറഞ്ഞു. ഒഴുക്കില്‍പ്പെട്ട വയോധി ക യെ രക്ഷിച്ച 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രിയദ ഹരിദാസിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.