വരും കാലങ്ങളിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ സംസ്ഥാന സർ ക്കാർ ആവിഷ്ക്കരിച്ച  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി. പി.ഐ.എം കാ ഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 8 പഞ്ചായത്തുകളിലെ 12 ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിലാണ് 10000  ഫലവൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുന്നത്.
സുഭിക്ഷം ഫലവൃക്ഷം നടീൽ പദ്ധതിയുടെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററൽ വളപ്പിൽ  കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.രണ്ട് വർഷത്തിനുള്ളിൽ കായ്ക്കുന്ന വിയറ്റ്നാം ഏർളി പ്ലാവിൻ തൈയാണ് നട്ടുപിടിപ്പിച്ചത്.
സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്,സി.പി.എം ജില്ലാ കമ്മറ്റിയം ഗം വി.പി.ഇസ്മായിൽ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് ഷക്കീല നസീർ, വൈസ് പ്രസിഡൻ്റ് റിജോ വാളാന്തറ, സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയം ഗങ്ങളായ ഷമീം അഹമ്മദ്, കെ.ആർ തങ്കപ്പൻ, വി.സജിൻ, ലോക്കൽ സെക്രട്ടറി റ്റി.കെ ജ യൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ  ബീനാ ജോബി, എം.എ റിബിൻഷാ, സുബിൻ സലീം, റ്റി.എച്ച് ഷാഹിദ്,ജോബി കേളിയാം പറമ്പിൽ, കെ.എം അഷറഫ്,  എന്നിവർ സന്നിഹി തരായിരുന്നു