ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച ഉപയോഗിച്ച നാപ്കി ന്‍, ഡയപര്‍, നിര്‍മ്മാര്‍ജ്ജന യൂണിറ്റുകള്‍ ആനക്കല്ല് ഡിവിഷനില്‍ പുതുതായി  പണിക ഴിപ്പിച്ച OLH  കോളനിയിലെ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തിലും, വളവുകയം  വ നിത സാംസ്ക്കാരിക നിലയങ്ങളിലും സ്ഥാപിച്ചു.  ഇതോടുകൂടി ഉപയോഗിച്ച നാപികി  നുകളും ഡയപറുകളും തോട്ടിലേയ്ക്കും, റോഡു പുറമ്പോക്കിലേയ്ക്കും വലിച്ചെറിയു ന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

യുണിറ്റുകളില്‍ നിക്ഷേപിക്കുന്ന ഡയപറുകള്‍ കത്തിച്ചുകളയുന്ന രീതിയാണ്.യൂണിറ്റി ന്‍റെ ഡിവിഷന്‍തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി നിര്‍വ്വ ഹിച്ചു.  ഗ്രാമ പഞ്ചായത്ത്  അംഗം റ്റി. എം. ഹനീഫ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  മാത്യു തോമസ്, നൈസ്സാം  പി. എ., ബാബുദാസ് ആചാരി, സുഷമ തുടങ്ങിയവര്‍ പ്ര സംഗിച്ചു.