കാറ്റില്‍ വാകമരം  ഒടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീണു. വിഴിക്കിത്തോട് വൊക്കേഷ ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുറ്റത്ത് നിന്നിരുന്ന മരമാണ് ഒടിഞ്ഞ് വീണത്. സ ഹോദരങ്ങളായ പ്ലാക്കുഴിയില്‍ ടോമി, പാപ്പച്ചി എന്നിവരുടെ വീടിന്റെ മുകളിലേക്കാ ണ് മരം വീണത്. വീടിന്റെ മേല്‍ക്കൂര മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു.

കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വിഴിക്കിത്തോട്-പൊന്‍കുന്നം റോഡിന് കുറകെയാണ് മരം ഒടിഞ്ഞ് വീണത്. ഏറെ നേരം ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 4.40 തോടെയുണ്ടായ കാറ്റിലാണ് മരം ഒടിഞ്ഞ് വീ ണത്.