ഈരാറ്റുപേട്ട : പൂഞ്ഞാർ തെക്കേക്കരയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 72 ലക്ഷം രൂപയാണ് ഇതിനായി ഫണ്ട് അനു വദിച്ചിട്ടുള്ളത്. സർക്കാർ ഏജന്‍സിയായ ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചു മതല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്ക് തുടക്കം കുറിച്ചിരിക്കുന്നത് എന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുള ത്തുങ്കൽ അറിയിച്ചു.

റവന്യൂ വകുപ്പിന്റെ സ്വന്തമായുള്ള 8 സെന്റ് സ്ഥലത്ത് ആണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആറുമാസത്തിനുള്ളിൽ പൂർത്തീക രിച്ച് സ്മാർട്ട് വില്ലേജ് ഓഫീസായി പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസ് പ്രവർത്തി ച്ചു തുടങ്ങും എന്നും എംഎൽഎ അറിയിച്ചു. നിയോജകമണ്ഡലത്തിൽ പൂഞ്ഞാർ തെക്കേക്കര കൂടാതെ ഈരാറ്റുപേട്ട കൂവപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ എന്നീ വില്ലേജ് ഓഫീസുകളുടെയും പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ ന ടന്നു വരുന്നു എന്നും എംഎൽഎ കൂട്ടിച്ചേർത്തു.