തെക്കേത്തുകവല: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യാഭീഷണിയുമായി യുവാ വ് അഞ്ചുമണിക്കൂറിലേറെ മരത്തിന് മുകളിൽ. ഒടുവിൽ ബന്ധുക്കൾ അനുനയിപ്പിച്ച് താഴെയിറക്കി. പാറാംതോട് കോളനി ഈട്ടിക്കൽ സുമേഷ് (38) വീട്ടുവളപ്പിലെ 40 അടി ഉയരമുള്ള പ്ലാവിൽ കയറിയത് രാവിലെ 5.30-നായിരുന്നു. മനോദൗർബല്യമുള്ള യാളാണ്. പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നു ഫയർഫോഴ്‌സും സ്ഥലത്തെത്തി യെങ്കിലും യൂണിഫോമിട്ടവരെ കണ്ടാൽ ഇയാൾ പ്രകോപിതനാകുമെന്ന് ബന്ധുക്കൾ അറിയിച്ചതിനാൽ അവർ മാറി നിന്നു. പിന്നീട് പത്തരയോടെ സുമേഷിന്റെ അമ്മാ വന്റെ നേതൃത്വത്തിൽ ഏതാനും ബന്ധുക്കളുടെ അനുനയ ഫലമായി ഇയാൾ താഴെ യിറങ്ങി. മരത്തിൽ കയറാൻ ശ്രമിക്കുന്നവരെ എറിയാൻ ഇയാൾ കല്ലുകളും കരുതി യിരുന്നു.