കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ സ്വകാര്യവ്യക്തിയുടെ വളർത്തു നായകളെ തുറുന്ന വിട്ടിരിക്കുന്നത് പരിസരവാസികൾക്ക് ദുരിതമായതായി പരാതി. ഇയാൾ വളർത്തുന്ന 12 നായ്ക്കളെ പൂട്ടിയിടാതെ അഴിച്ചു വിട്ടിരിക്കുന്നതിനെതരെയാണു പരിസരവാ സി കൾ പൊലീസിൽ പരാതി നൽ കിയത്.
യാതൊരുവിധ മുൻകരുതലുകളും ഇല്ലാതെ രാവും പകലും അഴിച്ചുവിടുന്നതിനാൽ നായകൾ സമീപവാസികളായ ആളുകളുടെ വീടുകളിലും പരിസരങ്ങളിലും റോഡു കളിലും എത്തി ആളുകളെ കടിക്കാനായി ഓടിക്കുകയും ചെയ്യുന്നത് പതിവായെന്നും കഴിഞ്ഞ ദിവസം 9 വയസ്സുള്ള കുട്ടിയെ ആക്രമിക്കാൻ എത്തിയതിനെ തുടർന്നു കുട്ടി ഭയന്ന് ഓടി വീണതായും നാട്ടുകാർ പരാതിയിൽ പറയുന്നു. വിവരം ഉടമയോടു പല പ്രാവശ്യം പോയി പറഞ്ഞിട്ടും നായ്ക്കളെ പൂട്ടിയിടാൻ തയാറാകുന്നില്ലെന്നും പരാതി യിൽ പറയുന്നു. മുമ്പും പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും പരാതി നൽകിയി ട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.