ഇടക്കുന്നത്ത്  മൂന്ന് പേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു. സ്‌കൂള്‍ വിദ്യാര്‍ഥി പുത്തന്‍ പ്ലാക്കല്‍ അമാന്‍ അഷറഫ് (ഒന്‍പത്), തെക്കേപുതുക്കോട്ട് അബ്ദുള്‍ സലാം (70), സി. എസ്.ഐ. ഭാഗം സജി പാറപ്ലാക്കല്‍ എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. അബ്ദുള്‍ സലാമിനെ കോട്ട യം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിക്ക് വാരിക്കാട് കവലയില്‍ വെച്ചാണ് അമാനെ തെരുവ് നായ അക്രമിക്കുന്നത്. വിദ്യാര്‍ഥി യെ കടിച്ച ശേഷം ഓടിയ നായ തന്നെയാണ് ഇവരെയും അക്രമിച്ചതെന്ന് കരുതുന്നു. പ്രദേശത്ത് നിരവധി പേരെ തെരുവ് നായ അക്രമിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറ യുന്നു. മേഖലയില്‍ പലയിടങ്ങളിലും തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേ ശവാസികള്‍ പറയുന്നു. തൊരുവായ ശല്യത്തിനെതിരെ നടപടി വേണമെന്നാണ് ആവ ശ്യമുയരുന്നത്.