കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസി അധ്യക്ഷത വഹിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്‍റ് പ്രിവന്‍റ് ഓഫീസർ സ്റ്റാൻലി ചാക്കോ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയി ച്ചു. ഹെഡ്മിസ്ട്രസ് നിസ മോൾ ജോൺ, വാർഡ് മെംബർ ബിജു പത്യാല, പിടിഎ പ്രസിഡന്‍റ് മാത്യു സെബാസ്റ്റ്യൻ, സീനിയർ അസിസ്റ്റന്‍റ് ജാക്വിലിൻ സെബാസ്റ്റ്യൻ എ ന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


+ There are no comments
Add yours