ചിറക്കടവ് സെന്‍റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ 1985-88 പൂർവ വിദ്യാർഥി സംഗമം 18ന് രാവിലെ 9.30ന് നടക്കും. സ്വദേശത്തും വിദേശത്തുമായുള്ള 123 പേരുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും 75ഓളം കൂട്ടുകാരും അധ്യാപകരും സംഗമത്തിൽ പങ്കെടുക്കും. ഗുരുവന്ദനം, പരിചയപ്പെടുത്തൽ, നിത്യതയിലേയ്ക്ക് വിളിക്കപ്പെട്ട അധ്യാപകരെയും സഹപാഠികളെയും അനുസ്മരിക്കൽ,  സ്നേഹവിരുന്ന്, കലാപരിപാടികൾ ഉൾപ്പെടെ യുള്ള പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചു. സെന്‍റ് ഇഫ്രേം സ് ഹൈസ്‌കൂളിൽ 1988 എസ്എസ്എൽസി ബാച്ചിൽ പഠിച്ചിരുന്നവരും ഇപ്പോൾ വാ ട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടാത്തവരും ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പരുക ളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ – 6238695395, 9961684818, 8921099877, 9447230954.