പൊൻകുന്നം-പാലാ റോഡിൽ ഇളങ്ങുളം രണ്ടാംമൈലിൽ സോളാർ ലൈറ്റുകളുടെ ബാറ്ററികൾ മോഷണം പോയി. രണ്ട് പോസ്റ്റുകളിലെ ബാറ്ററികൾ നഷ്ടപ്പെട്ടിട്ടുണ്ട്. കേ ടായിക്കിടന്ന വഴിവിളക്കുകളുടെ ബാറ്ററികളാണ് മോഷണം പോയത്. കഴിഞ്ഞ ദിവ സം പൈകയിൽ ഏതാനും സൗരവിളക്കുകളുടെ ബാറ്ററികളും മോഷണം പോയിരു ന്നു. വാഹനം അരികുചേർത്തുനിർത്തി അതിൽ നിന്നുകൊണ്ട് ബാറ്ററികളുടെ പെട്ടി തകർത്ത് മോഷണം നടത്തിയതായാണ് സൂചന.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയായി പൊൻകുന്നം-പാലാ റോഡ് നവീകരിച്ച പ്പോൾ സ്ഥാപിച്ച വഴിവിളക്കുകളിലേറെയും മൂന്ന് വർഷത്തിനകം കേടാവുകയും കു റെയെണ്ണം വാഹനമിടിച്ച് തകരുകയും ചെയ്തിരുന്നു. വാറന്റി കാലാവധിയിൽ തകരാ റിലായവ നന്നാക്കാൻ നടപടിയെടുത്തുമില്ല. പിന്നീട് ബാക്കി ലൈറ്റുകളും തകരാറി ലായി. നാനൂറിലേറെ വഴിവിളക്കുകളാണ് ഇത്തരത്തിൽ നശിക്കുന്നത്.