സ്വന്തമായി ഉണ്ടായിരുന്ന ചെറിയ കൂര പ്രകൃതിക്ഷോഭത്തിൽ നഷ്ടമായതോടെ നിർധന രായ കുടുംബത്തിന് കൈതാങ്ങായി കുടുംബശ്രീ പ്രവർത്തകർ.

കാത്തിരപ്പള്ളി പഞ്ചായത്തിലെ നാലാം വാർഡിലെ ഇല്ലത്തുപറമ്പിൽ ഹംസയ്ക്കാണ് 36 കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾ ചേർന്ന് നാലുലക്ഷത്തിലേറെ രൂപ ചെലവിട്ട് ലൈഫ് പദ്ധതി മാതൃകയിൽ വീടുവെച്ചു നൽകുന്നത്. ഓരോ അംഗവും നിർമ്മാണ ഫ ണ്ടിലേക്ക് നൂറു രൂപാ വെച്ച് നൽകും.
വ്യാഴാഴ്ച രാവിലെ ഇതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ ഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ വീടിനു തറക്കല്ലിട്ടു.ചടങ്ങിൽ സി.ഡി.എസ് ചെ യർപേഴ്സൺ കെ.സരസമ്മ അധ്യക്ഷയായി. വിദ്യാരാജേഷ്, സജിൻ വട്ടപ്പളളി, എം.എ റിബിൻഷാ, നസീമാഹാരിസ്, സി.ഡി.എസ് അംഗം മിനി, വി.എൻ രാജേഷ് എന്നിവർ പങ്കാളികളായി.