കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെൻറ്റ് ഡോമിനിക്സ് കോളേജിൽ സംഘടിപ്പിച്ചി ട്ടുള്ള ആരോഗ്യ മേള മെയ് 31 ലേക്ക് മാറ്റി. രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ വിഭാഗം ഡോക്ടർമാരുടെ സേവനവും മരുന്നും സൗജന്യമായി ലഭിക്കും. തുടർ ചികിൽസ ആവശ്യമുള്ളവർക്ക് കോട്ടയം മെഡിക്കൽ കോളജിൽ ഇതിനുള്ള സൗക ര്യേമേർപ്പെടുത്തും.
ആരോഗ്യേ മേളയുടെ ഔപചാരികമായ ഉൽഘാടനം അന്നേ ദിവസം ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രി വി എൻ വാസവൻ ഉൽഘാടനം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി  ബ്ലോക്കു പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് അറിയിച്ചു. വിവിധ സെമിനാറുകളും ഉണ്ടാകും.