മുണ്ടക്കയം:സുന്നി ജംഇയ്യത്തുൽ  മുഅല്ലിമീൻ (എസ്. ജെ. എം)കോട്ടയം ജില്ലാ കമ്മി റ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഖത്തീബ്, ഇമാം, മദ്രസ അദ്ധ്യാപകർ എന്നിവ രെ പങ്കെടുപ്പിച്ചു ജില്ലാ സംഗമം നടത്തി.മുണ്ടക്കയം ഇർഷാദിയ അക്കാദമിയിൽ എസ് ജെ എം ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ  നടന്ന സം ഗമത്തിൽ, കോവിഡ് സാഹചര്യത്തിൽ മത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസ ന്ധികൾ ചർച്ച ചെയ്യുകയും പരിഹാരം നിർദേശിക്കുകയും ചെയ്തു.
സംഗമം എസ്. ജെ. എം സംസ്ഥാന സെക്രട്ടറി ബഷീർ മുസ്‌ലിയാർ ചെറൂപ്പ ഉൽഘാ ടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി V.H അബ്ദുൽ റഷീദ് മുസ്ലിയാർ,  എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എം അനസ് മദനി, ജില്ലാ സെക്രട്ടറി ലബീബ് സഖാഫി, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫി, അജ്നാസ് സഖാഫി, ഹംസ മുസ്ലിയാർ, അബ്ദുൽ ഗഫൂർ മൗലവി,അബ്ദുൽ കലാം മൗലവി, അലവി ഫൈസി,തുടങ്ങിയവർ നേതൃത്വം നൽകി.