പൊൻകുന്നം:ചിറക്കടവ് മഹാദേവന് ആദ്യം കാണിക്ക അർപ്പണം നടത്തിയിരുന്ന മരവ ഞ്ചിയിൽ കാണിക്ക അർപ്പിക്കാൻ ഭക്തജന തിരക്ക്. കഴിഞ്ഞ ഉത്സവത്തിന് നവീകരിച്ചു പുന:സ്ഥാപിച്ച മരവഞ്ചി ഇത്തവണയും ഉത്സവത്തിന് ഭക്തർക്ക് കാണിക്ക അർപ്പിക്കാ നായി സ്ഥാപിച്ചത്. രാജ ഭരണ കാലത്ത് പൊന്ന്, ചക്രം, സ്വർണം , വെള്ളി നാണയങ്ങൾ എന്നിവ ക്ഷേത്രങ്ങളിൽ കാണിക്കയായി അർപ്പണം നടത്തിയിരുന്നത് മരവഞ്ചികളിൽ ആയിരുന്നു. കാല ക്രമത്തിൽ കാണിക്ക വഞ്ചിക്ക് സുരക്ഷ വേണ്ടി വന്നതോടെ മരവഞ്ചി ഇരുമ്പ്, സ്റ്റീൽ വഞ്ചിക്ക് വഴിമാറി.

കേടുപാടുകൾ ഇല്ലാത്ത വരിക്കപ്ലാവിന്റെ കാതൽ തടിയിൽ 6 നീളത്തിൽ ഒന്നര അടി വീ തിയിൽ ഒന്നര അടി പൊക്കത്തിൽ ആണ് മരവഞ്ചി നിർമിച്ചത്. രാജ വംശത്തിന്റെ ശം ഖുമുദ്ര ഒരു തലയ്ക്കലും ചക്രം മറുതലയ്ക്കലും ആലേഖനം ചെയ്തിട്ടുണ്ട്.ഇതിന് നടു വിലാണ് നാണയങ്ങൾ നിക്ഷേപിക്കാൻ ഉള്ള ദ്വാരം. ഉൾഭാഗം പൂർണമായും പൊള്ള യാണെങ്കിലും മരവഞ്ചിക്ക് ഭാരം കൂടുതൽ ഉള്ളതിനാൽ സ്റ്റീൽ സ്റ്റാൻഡിൽ ചക്രം ഘടിപ്പി ച്ച് ആണ് വഞ്ചി മാറ്റുന്നത്.