എരുമേലി : ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് പ്ലാസ്റ്റിക് കൂടുകള്‍ വാങ്ങി പകരം അഞ്ച് ലക്ഷം തുണിസഞ്ചികള്‍ നല്‍കുമെന്ന പ്രഖ്യാപനം എരുമേലിയില്‍ വെറുതെ യായി. ആവശ്യമായത്രയും തുണിനിര്‍മിത സഞ്ചികള്‍ സൗജന്യമായി നല്‍കാന്‍ സ്‌പോണ്‍സര്‍മാര്‍ തയ്യാറാണെന്നിരിക്കെയാണ് പദ്ധതി പ്രഖ്യാപനത്തില്‍ മാത്രമൊ തുക്കിയത്. ജില്ലാ ശുചിത്വ മിഷന്റ്റെ പരാജയമാണ് പ്രഖ്യാപനം മാത്രമാകാന്‍ കാരണമെന്ന് ആക്ഷേപം. തീര്‍ത്ഥാടന മുന്നൊരുക്കയോഗം എരുമേലിയില്‍ ചേര്‍ന്ന പ്പോഴാണ് അഞ്ച് ലക്ഷം തുണിസഞ്ചികള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹൃദ തീര്‍ത്ഥാടനം ലക്ഷ്യമിട്ട് ശബരിമല , പമ്പ, എന്നിവിടങ്ങളില്‍ എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ വഴിയും കുടുംബ ശ്രീ മുഖേനെയു മാണ് പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി വിജയകരമാ യി മുന്നേറുന്ന ഈ പദ്ധതി രണ്ട് വര്‍ഷം മുമ്പ് തീര്‍ത്ഥാടനകാലത്ത് എരുമേലിയിലും തുടങ്ങിയിരുന്നു. ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പടെ പ്രമുഖ കമ്പനികളാണ് പരസ്യം ഉള്‍പ്പെടുത്തി സൗജന്യമായി തുണിസഞ്ചികള്‍ നല്‍കിയിരുന്നത്. എരുമേലിയില്‍ നൈനാര്‍ ജുംഅ മസ്ജിദ്, വലിയമ്പലം, നടപ്പന്തല്‍, കെഎസ്ആര്‍ടിസി സ്റ്റാന്റ്റ് എന്നി വിടങ്ങളില്‍ കൗണ്ടറുകള്‍ തുണിസഞ്ചികളുടെ വിതരണത്തിനായി സജ്ജീകരിച്ചിരു ന്നു.  എന്നാല്‍ ഇത്തവണ പ്രഖ്യാപനമല്ലാതെ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേ പം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് സൗജന്യമായി തുണിസഞ്ചികള്‍ നല്‍കാന്‍ സന്നദ്ധ ത അറിയിച്ചിരുന്നത്. എന്നാല്‍ ജില്ലാ ശുചിത്വമിഷനില്‍ നിന്നും അനുകൂല പ്രതികരണ മുണ്ടായില്ലെന്ന് പറയുന്നു. സന്നദ്ധ പ്രവര്‍ത്തകരും കോളേജ് എന്‍എസ്എസ് വിദ്യാര്‍ ത്ഥികളും കുടുംബ ശ്രീ വനിതകളും തീര്‍ത്ഥാടകരെ സമീപിച്ച് പ്ലാസ്റ്റിക്കുകള്‍ വാങ്ങി സംസ്‌കരണത്തിനായി ശേഖരിക്കുകയും തുണിസഞ്ചികള്‍ പകരം നല്‍കുകയും ചെ യ്തിരുന്നത് ഫലപ്രദമായ ബോധവല്‍ക്കരണം കൂടിയായിരുന്നു.

എരുമേലിക്ക് പുറമെ കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍, പാലാ കടപ്പാട്ടൂര്‍, വൈ ക്കം എന്നിവിടങ്ങളിലും കൗണ്ടറുകള്‍ സ്ഥാപിച്ച് തുണിസഞ്ചികള്‍ നല്‍കിയിരുന്നു. ഇത്തവണ ഒരിടത്തും കൗണ്ടറുകള്‍ തുറക്കാതെ പ്രഖ്യാപനം മാത്രമായെന്നാണ് ആക്ഷേപം. എരുമേലിയിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ശുചിത്വമിഷന്റ്റെ ഇടപെടലില്ലെന്നും പരാതിയുണ്ട്. തീര്‍ത്ഥാടനകാലത്തിന്റ്റെ തുടക്കത്തില്‍ സജീവമായിരുന്ന ശുചിത്വമിഷന്റ്റെ സാന്നിധ്യം ഇപ്പോള്‍ പേരിന് പോലുമില്ലാത്ത സ്ഥിതിയിലാണ്.