മുക്കൂട്ടുതറ : ചികിത്സാ പിഴവ് മൂലം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി. മുക്കൂട്ടുതറയി ലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ മണിപ്പുഴ തോട്ടുവായില്‍ ബെജി കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കാണ് പരാതി നല്‍കിയത്. അതേസമയം പരാതി അടിസ്ഥാന രഹിതമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ബെജിയുടെ ഭാര്യ സന്ധ്യ (32) അഞ്ചര മാസം ഗര്‍ഭിണിയായിരിക്കെ ആശുപത്രിയിലെ ചികിത്സയിലായി രുന്നു. ഇക്കഴിഞ്ഞ 16ന് വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടുകയും ഡോക്ടര്‍ മരുന്ന് നല്‍കിയതോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് വേദന കൂടിയതോ ടെ വീണ്ടും ആശുപത്രിയിലെത്തി. ഡ്യൂട്ടി ഡോക്ടര്‍ ഗൈനക്കോളജി ഡോക്ടറെ ഫോണി ല്‍ ബന്ധപ്പെട്ട് വൈകിട്ട് അഞ്ചരയോടെ അഡ്മിറ്റ് ചെയ്തു.

മൂത്രത്തില്‍ പഴുപ്പാണെന്നറിയിച്ച് ഡ്രിപ് നല്‍കി. രാത്രി ഒന്‍പത് മണിയോടെ വേദന കലശലായി. തുടര്‍ന്ന് സന്ധ്യയെ ലേബര്‍ റൂമിലേക്ക് മാറ്റി. ഗര്‍ഭസ്ഥ ശിശുവിന്റ്റെ നില അപകടത്തിലാണെന്നും രക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നും അമ്മയെ രക്ഷപെടുത്താന്‍ മരുന്ന് നല്‍കിയിട്ടുണ്ടെന്നും അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നഴ്‌സുമാര്‍ അറിയിച്ചു. ഗൈനക്കോളജി ഡോക്ടര്‍ സ്ഥലത്തെത്തണമെന്ന് ഫോണില്‍ ആവശ്യപ്പെട്ടപ്പോള്‍ രോഷാകുലയായി. വാഹനം ഏര്‍പ്പാടാക്കിയാല്‍ വരാമെന്ന് പിന്നീട് സമ്മതിച്ചെങ്കിലും വാഹനം റെഡിയാക്കിയെന്നറിയിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ അറ്റന്‍ഡ് ചെയ്തില്ല. ഡോക്ടറുടെ വീട് എവിടെയാണെന്ന് അറിയില്ലായെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

ഈ സമയം ഗുരുതരാവസ്ഥയിലായിരുന്ന സന്ധ്യയെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോ കുന്നതിന് ചികിത്സാ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബില്‍ അടച്ചാലല്ലാതെ രേഖകള്‍ നകില്ലെന്നറിഞ്ഞതോടെ പണം സംഘടിപ്പിച്ച് രാത്രി 10.30 ഓടെ ബില്‍ അടച്ചിട്ടാണ് ഡി സ്ചാര്‍ജായത്. തൊട്ടടുത്ത ആശുപത്രികളിലൊന്നും ചികിത്സ ലഭിച്ചില്ല. അസ്സീസിയിലെ രോഗിയായതാണ് മറ്റ് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കാന്‍ കാരണമായത്. 11 മണി കഴിഞ്ഞ് പൊന്കുന്നത്ത് ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായെങ്കിലും സ്‌കാനിംഗ് സൗകര്യമില്ലാത്തതിനാല്‍ കോട്ടയം ഭാരത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിക്ക് തൊട്ടടുത്ത് ജംഗ്ഷനില്‍ വെച്ച് അതികഠിനമായ വേദനയെ തുടര്‍ന്ന് വണ്ടി നിര്‍ത്തുകയും വണ്ടിയില്‍ പ്രസവിക്കുകയുമായിരുന്നു.

അസീസ്സി ആശുപത്രി ജീവനക്കാരുടെ അനാസ്ഥയും പണമടച്ചശേഷം മാത്രമേ ചികിത്സ നടത്തിയതിന്റെ റിസള്‍ട്ടുകള്‍ തരാന്‍ കഴിയൂവെന്ന് അധിക്യതര്‍ വാശി പിടിച്ചതുമാണ് സന്ധ്യയെ കോട്ടയത്ത് എത്തിക്കാന്‍ താമസം നേരിട്ടതെന്നും സന്ധ്യയുടെ ആദ്യപ്രസവ ത്തിന് മറ്റ് ബുദ്ധികുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ബിജി പറയുന്നു . ചികില്‍സയി ല്‍ കാട്ടിയ ഗുരുതരമായ അനാസ്ഥയും – മോശമായ പെരുമാറ്റവുമാണ് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായതെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതി പിന്‍വലിച്ച് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായും ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് ഒരുവിധത്തില്‍ ഭാരത് ആശുപത്രിയിലെത്തി. ചികിത്സയിലെ അനാസ്ഥയും പിഴവുമാണ് ഗര്‍ഭസ്ഥശിശു മരിക്കാനും സന്ധ്യയുടെ ആരോഗ്യനില അപകടത്തിലാകാ നും കാരണമെന്ന് ഭാരത് ആശുപത്രിയിലെ ഡോക്ടര്‍മാരറിയിക്കുകയായീരുന്നെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ മൂത്രത്തിലൂടെ ഗര്‍ഭാശയത്തിലെ സ്രവം നഷ്ടപ്പെട്ടതാണ് കാരണമെന്നും ചികിത്സയില്‍ അനാസ്ഥയുണ്ടായില്ല എന്നും മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നു. ബില്‍ അടയ്ക്കാന്‍ നിര്‍ബന്ധിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു.