ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ മിന്നല്‍ പരിശോ ധനയില്‍ നിരവധി കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി…

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ 30 കടകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി കടകളില്‍ ക്രമക്കേടുകള്‍ ക ണ്ടെത്തി. ഉച്ചകഴിഞ്ഞ് 3.30ാടെയാണ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ആ രോഗ്യവകുപ്പ് പരിശോധന നടത്തിയത്. ഷവര്‍മ കടകള്‍, ഹോട്ടലുകള്‍, ത ട്ടുകടകള്‍, ബേക്കറികള്‍, കോഴിക്കടകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകു പ്പ് നടത്തിയ പരിശോധനയില്‍ മലിന ജലം കെട്ടിക്കിടക്കുകയും വൃത്തിഹീനവുമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പേട്ടക്കവലയിലെ ഗ്രാന്‍ഡ് ചിക്കന്‍ സെന്റര്‍ അടപ്പിക്കുകയും നിരവധി കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ഇവരോട് രേഖകള്‍ എത്രയും വേഗം പുതുക്കണമെന്നും അല്ലാത്തപക്ഷം കട അടപ്പിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ്് നല്‍കി. ചില കടകളില്‍ പഴകിയ എണ്ണ ഉപയോഗിക്കുന്നതായും കണ്ടെത്തിവര്‍ക്കും കര്‍ശന താക്കീത് നല്‍കി.

ആരോഗ്യവകുപ്പിന്റെ ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിച്ച ശേഷം കടയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ ഭൂരിഭാഗം കടകളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും പുതുക്കാതെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മലിനജലം ഉള്‍പ്പടെയുള്ളവ പുറത്തേക്ക് തള്ളുന്നതായും ശരിയായ മലിന്യ നിര്‍മാര്‍ജന സംവിധാനം ഇല്ലാതെയാണ് പലകടകളും പ്രവര്‍ത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. രണ്ട് ദിവസത്തിനുള്ളില്‍ ശരിയായ സംവീധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ ലൈസെന്‍സ് എടുക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

ചില കടകളില്‍ പഴകിയ എണ്ണ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇവര്‍ക്കും കര്‍ശന താക്കീത് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ് കെ. സമദ്, പി.പി. സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്.