വലിയ പേരയ്ക്ക കൗതുകമുള്ള കാഴ്ചയാണ്. വലുപ്പവും ഭാരവും കൂടിയാൽ കൗതു കം കൂടും. ഏറെ കൗതുകം തോന്നുന്ന പേരയ്ക്ക വിളഞ്ഞത് എരുമേലി ചരള താവൂരേ ടത്ത് മനോജ്‌ ഷാഹുലിന്റെ വീട്ടുമുറ്റത്താണ് .

കിലോപ്പേര എന്നറിയപ്പെടുന്ന ഹൈബ്രിഡ് പേര മരം നട്ട് വളർത്തി ഒരു വർഷമാകാറാ യപ്പോഴാണ് ചെറിയ പേര മരം നിറയെ നൂറോളം പേരയ്ക്കകൾ കായ്ച്ചു നിൽക്കുന്നത് . എല്ലാം വലുപ്പമേറിയവയാണ്. ഏറ്റവും വലുപ്പമുള്ള ഒരു പേരയ്ക്ക പറിച്ച് ത്രാസിൽ വെച്ച് ഭാരം നോക്കിയപ്പോൾ ഒരു കിലോ 130 ഗ്രാം ഉണ്ടായിരുന്നു. കാര്യമായ വളപ്ര യോഗമൊന്നും ഇല്ലാതെ ഫല സമൃദ്ധമായ വിളവ് നൽകുന്നുണ്ട് പേര.