എരുമേലി : ശബരിമല ഗ്രീൻഫീൽഡ് വിമാനതാവള പദ്ധതിക്കായി തെരഞ്ഞെടുത്ത ചെറുവളളി എസ്റ്റേറ്റിൽ സ്ഥലനിർണയം ആരംഭിക്കാൻ നടപടികളായതിന് പിന്നാലെ പോലിസിലെ രഹസ്യാന്വേഷണ വിഭാഗം വിവരശേഖരണത്തിനെത്തി. റൺവേ യുൾ പ്പടെ വിമാനതാവളത്തിനും അനുബന്ധ സമുച്ചയങ്ങൾക്കും വേണ്ടി വരുന്ന സ്ഥലം എ സ്റ്റേറ്റിലെവിടെയാണ് കൂടുതൽ സൗകര്യപ്രദമെന്നറിഞ്ഞതിന് ശേഷമാണ് സ്ഥലം നിർ ണയിക്കുകയെന്ന് വ്യവസായ വികസന കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
കോർപ്പറേഷൻ നിയമിച്ച ലൂയി ബർഗ് കൺസൽട്ടിംഗ് ഏജൻസി നിയോഗിക്കുന്ന വിദ ഗ്ധരാണ് അനുയോജ്യമായ സ്ഥലം ഏതെന്ന് വ്യോമനിരീക്ഷണമുൾപ്പടെ സാങ്കേതിക പഠനങ്ങളും പരിശോധനകളും നടത്തി നിർണയിക്കുക. ഇതിന് സർക്കാരിൻറ്റെയും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെയും അന്തിമ അനുമതിയും ലഭിക്കുന്ന തോടെ സ്ഥലവും അതിരുകളും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.  ഇതിന് മുന്നോടിയായി എസ്റ്റേറ്റിലെ ജനഹിതമറിയാനും പൊതു സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നതിൻറ്റെ വിവരങ്ങളുംശേഖരിക്കാനായാണ് പോലിസിലെ രഹസ്യാന്വേഷണ വിഭാഗം എത്തിയത്.
ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്താണ് ആരാധനാലയങ്ങളും കെട്ടിടങ്ങളുമുളളതെങ്കിൽ പൊളിച്ചുനീക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനതാവളത്തിന് തടസ മില്ലാത്ത സ്ഥലത്തേക്ക് ഇവ മാറ്റി സ്ഥാപിക്കുന്നതിൻറ്റെ പൂർണ ചെലവുകൾ സർക്കാ ർ വഹിക്കുമെന്നാണ് ഉറപ്പ്. ഇതിനോട് അനുകൂലമായാണ് ആരാധനാലയങ്ങളുടെ ഭാരവാഹികൾ പ്രതികരിച്ചതെങ്കിലും ഔദ്യോഗിക നടപടികളാകുന്നതോടെയാണ് മാറ്റി സ്ഥാപിക്കൽ വേണ്ടിവരുമോയെന്ന് വ്യക്തമാവുക. അതേസമയം ദേവ പ്രശ്നം നടത്താതെ ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ കഴിയില്ല. നിലവിൽ മുസ്ലിം പളളി, വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കായി സംയുക്തമായി സ്ഥാപിച്ച എക്യുമെനിക്കൽ ചർച്ച്, പുരാതനമായ പൂവൻപാറ മല ക്ഷേത്രം, മുത്താരമ്മൻ കോവിൽ, എന്നീ ആരാധനാലയങ്ങളാണുളളത്.  
കൂടാതെ എസ്റ്റേറ്റിലെ ബംഗ്ലാവുകൾ, പ്രധാന ഓഫിസ്, കാൻറ്റീൻ, റബർ പാൽ ശേഖര ണ സ്റ്റോറുകൾ, ആശുപത്രി, പ്രവർത്തനം നിലച്ച സ്കൂൾ, തൊഴിലാളി ലയങ്ങൾ, വെ യ്റ്റിംഗ് ഷെഡ്, 2006 ൽ തീപിടുത്തത്തിൽ ഭാഗികമായി നശിച്ച ഫാക്ടറി തുടങ്ങിയവ യാണ് കെട്ടിടങ്ങളായുളളത്. പൂവൻപാറ മല ക്ഷേത്രം ഒഴികെ മറ്റുളളതെല്ലാം എസ്റ്റേ റ്റിർറ്റെ ഹൃദയഭാഗത്താണ്. ക്ഷേത്രം എസ്റ്റേറ്റതിർത്തിയിൽ കരിമ്പിൻതോട്, കല്യാണി മുക്ക് റോഡുകളോടും തോടിനോടും ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
50 ഏക്കർ സ്ഥലം ക്ഷേത്രത്തിൻറ്റെ സ്വന്തമാണെന്ന് ഭരണസമിതി ഭാരവാഹികൾ പ റഞ്ഞു. ഇത് എസ്റ്റേറ്റ് അധികൃതർ വിട്ടു നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. മറ്റൊരു ക്ഷേത്രമായ പഞ്ച പരാശക്തി ക്ഷേത്രം എസ്റ്റേറ്റ് അതിർത്തിയിലെ കാരിത്തോ ട് തോടിന് പുറത്താണ്. വിമാനതാവള പദ്ധതി നടപ്പിലാക്കുന്നതിനെ തൊഴിലാളി യൂ ണിയനുകൾ സ്വാഗതം ചെയ്തു. മുഴുവൻ തൊഴിലാളികൾക്കും സീനിയോറിറ്റി പരിഗ ണിച്ച് അർഹമായ തൊഴിലും പുനരധിവാസവും ഉറപ്പാകുമെന്ന് യൂണിയനുകൾ പ്രതീക്ഷിക്കുന്നു.
വിമാനതാവള പദ്ധതിയോട് ആർക്കും എതിർപ്പില്ലെന്നാണ് പോലിസ് രഹസ്യാന്വേഷ ണ വിഭാഗത്തിൻറ്റെ വിവരശേഖരണത്തിൽ വ്യക്തമായിരിക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ച് സി ഐ അബ്ദുൽ റഹീമിൻറ്റെ നേതൃത്വത്തിലായിരുന്നു വിവരശേഖരണം. സ്ഥലനിർണയത്തിൻറ്റെ ഭാഗമായി റവന്യു വകുപ്പിൻറ്റെ സഹായം ഏജൻസി തേടിയിട്ടുണ്ട്. സിവിൽ ഏവിയേഷൻ രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാണ് രൂപരേഖ തയ്യാറാക്കുക. വ്യോമ ഗതാഗത മാർഗം പരിശോധിച്ചാണ് റൺവേ എവിടെയെന്ന് അന്തിമമായി നിശ്ചയിക്കുക.
എരുമേലിയിൽ നിന്ന് പ്രവേശിക്കാവുന്ന വിധമായിരിക്കണം രൂപരേഖ തയ്യാറാക്കേണ്ടതെന്ന് പി സി ജോർജ് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം എരുമേലി ടൗണിൻറ്റെ പ്രസക്തി നഷ്ടപ്പെടും. മുക്കട ജംഗ്ഷനാണ് നിലവിൽ എസ്റ്റേറ്റിലേക്കുളള പ്രധാന കവാടം. ഇത് മാറ്റി എരുമേലിയിൽ നിന്നും നിർദിഷ്ട എയർപോർട്ടിലേക്ക് പ്രധാന കവാടവും പാതയും രൂപകൽപന ചെയ്യണമെന്നാണ് ആവശ്യം. ആറ് കിലോമീറ്റർ ദൈർഘ്യമുളള റൺവേയാണ് പരിഗണനയിലുളളത്.