അൽപ്പമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടങ്കിൽ ദേവസ്യം ബോർഡ് പ്രസിണ്ട ന്റ് രാജിവെക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. പണം കണ്ടാലേ പിണറായി ചിരിക്കൂയെന്നും ബാലറ്റിലൂടെ അധികാരത്തിലെ ത്തിയ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്നും ശശികല. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോർഡിനെയു സർക്കാരിനെയും വിശ്വാസിക ൾക്കും വേണ്ടനും കാണിക്കയിടുന്നത് വിശ്വസികൾ ചിന്തിക്കേണ്ടി വരുമെന്നും എരു മേലിയിൽ സംഘടിപ്പിച്ച മഹാനാമജപ യാത്ര ഉദ്ഘാടനം ചെയ്തു ശശികല റ്റീച്ചർ പറഞ്ഞു.
ഹൈന്ദവ ക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളേയും അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നയവും , ദേവസ്വം ബോർഡിന്റേയും ഹിന്ദു വിരുദ്ധ നിലപാടിന്റെ പരി ണിത ഫലമാണ് ശബരിമല സ്ത്രീ പ്രവേശന വിവാദം ഉണ്ടാകാൻ കാരണമെന്നും യോ ഗത്തിൽ നേതാക്കൾ പറഞ്ഞു . ശബരിമല ക്ഷേത്രത്തിന്റെ നിലനിൽപ്പിനായുള്ള രണ്ടാം പ്രക്ഷോഭത്തിന് തുടക്കമായെന്നും അവിശ്വാസികളെ തിരിച്ചറിയാൻ സമയമാ യെന്നും യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു .
ഇതിനിടയിൽ കൃഷ്ണ പരുന്ത് ആകാശത്ത് വട്ടമിട്ട് പറന്നതോടെ ശരണം വിളികൾ ഉച്ചസ്ഥയിലായി. രാവിലെ 11 മണിക്ക് എരുമേലി ശ്രീധർമ്മ ക്ഷേത്രത്തിൽ നിന്നും പേട്ട കൊച്ചമ്പലത്തിലേക്ക് നടന്ന നാമജപ യാത്രയിൽ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.