വാഴൂർ എസ് വി ആർ എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേ രെ എബിവിപി, ആർഎസ്എസ് അക്രമണം നടത്തിയതായി ആരോപണം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുൻപായി നടന്ന കൊട്ടിക്കലാശത്തിലേയ്ക്ക് എത്തിയ എബിവിപി- ആർഎസ്എസ് പ്രവർത്തകർ അക്രമണം അഴിച്ച് വിടുകയായിരുന്നു വെ ന്നു എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.

അക്രമണത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകൻ എം ആദർശിനെ കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രിയിലും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം എസ് അക്ഷയ്, വാഴൂർ ഏരിയാ കമ്മി റ്റിയംഗം ധനീഷ് കൃഷ്ണ,കെ എസ് അരവിന്ദ് എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശു പത്രിയിലും പ്രവേശിപ്പിച്ചു.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിയിലെ അമർഷമാണ് അക്രമത്തിന് പിന്നിലെന്ന് എസ്എഫ്ഐ വാഴൂർ ഏരിയാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ പറഞ്ഞു. അക്രമം അഴിച്ച് വിട്ട് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടു ത്താനുള്ള നീക്കം തിരിച്ചറിയണമെന്ന് എസ്എഫ്ഐ അഭ്യർത്ഥിച്ചു.