കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ മേഖലകളിലെ പ്രകൃതിക്ഷോഭ ദുരന്തത്തിൽ ഭവന രഹിതരായിത്തീർന്ന 10 കുടുംബങ്ങൾക്ക് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നിർമ്മി ച്ചു നൽകുന്ന ദക്ഷിണ ഭവനങ്ങളിൽ പൂർത്തിയായ 6 വീടുകളുടെ താക്കോൽദാനം മാർച്ച് മാസം 30 ന് നടക്കുകയാണ്. മുണ്ടക്കയത്ത് വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൻ്റെ നടത്തിപ്പിനുള്ള സ്വാഗത സംഘ രൂപീകരണ യോഗം കാത്തിരപ്പള്ളി നൈനാർ മസ്ജിദ് അങ്കണത്തിൽ തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാം സയ്യിദ് മുത്തുക്കോയാ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇ .എ.അബ്ദുൽ നാസർ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പദ്ധതി കൺവീനർ സി.എ.മൂസാ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ,പാങ്ങോട് ഖമറുദ്ദീൻ മൗലവി, അബ്ദു ൽ മജീദ് മൗലവി, നാസർ മൗലവി, ഒ.അബ്ദുൽ റഹ്മാൻ മൗലവി, ഷംസുദീൻ മന്നാനി, ജമാ അത്ത്q പ്രസിഡന്റ്   അബ്ദുൽ സലാം,ഷഹീർ മൗലവി തൊടുപുഴ, സൈനുദ്ധീൻ മൗലവി പത്തനംതിട്ട, ഇസ്മായിൽ മൗലവി, ഹബീബ് മുഹമ്മദ് മൗലവി സഫറുള്ള മൗലവി, സു ബൈർ മൗലവി, നൗഫൽ മൗലവി, ഷാജഹാൻ മൗലവി, തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡണ്ട് ഇ.എ അബ്ദുൽ നാസർ മൗലവി ചെയർമാനും, വെച്ചൂച്ചിറ നാസർ മൗലവി കൺവീനറായും 101 അംഗ സ്വാഗത സഘം രൂപീകരിച്ചു.