എരുമേലി : അധ്യാപിക കൈ ചുരുട്ടി തലക്കിടിച്ചെന്ന് വിദ്യാർഥിനി മൊഴി നൽകി മാസ ങ്ങൾ കഴിഞ്ഞും നടപടി ഉണ്ടായില്ലെന്നു പരാതി. കനകപ്പലം എം.ടി.എൽ.പി സ്കൂളിനെ തിരെ പി.ടി.എ പ്രസിഡൻ്റ് കനകപ്പലം കൊച്ചുതോട്ടത്തിൽ കെ.എസ് സുമേഷാണ് പ രാതിയുമായി രംഗത്തിറങ്ങിയത്. അധ്യാപിക തലയ്ക്ക് ഇടിച്ചതായി നാലാം ക്ലാസ് വി ദ്യാർഥിനി എരുമേലി സി.എച്ച്.സിയിലെ ഡോക്ടർക്ക് മൊഴി നൽകിയതിൻ്റെ അടി സ്ഥാനത്തിൽ അധികൃതർ പൊലീസിൽ അറിയിച്ചിരുന്നു.
എന്നാൽ ചില തത്പര കക്ഷികളുടെ സമ്മർദത്തിന് വഴങ്ങി പൊലീസ് കേസ് മൂടിവെച്ച തായി സുമേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂളിൽ പൊതുയോഗങ്ങൾ നട ത്താറില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയോ തീരുമാനമോ സ്കൂൾ അധികൃതർ എടുത്തിട്ടില്ലെന്നും അധ്യാപകർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പലപ്പോഴും വിദ്യാർഥികൾ ഇരയാകാറുണ്ടെന്നും സുമേഷ് പറഞ്ഞു. വിദ്യാർഥിനിയെ മർദ്ദിച്ച സംഭ വത്തിൽ തുടർ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയ താ യും സുമേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.