കണമല : കൊക്കോ മരത്തിൽ ഇഴഞ്ഞു കയറിയ പാമ്പിനെ അടുത്ത് ചെന്ന് നോക്കിയ നാട്ടുകാർ ഞെട്ടി. 15 അടിയോളം നീളമുള്ള രാജവെമ്പാല. ഏതാനും മാസങ്ങൾക്ക് മുമ്പ് രാജവെമ്പാലയെ പിടികൂടിയ നാട്ടിൽ ഉഗ്രവിഷമുള്ള ഇനമായ രാജവെമ്പാലയെ വീണ്ടും കണ്ടതോടെ നാട്ടുകാർ ഭീതിയിലായി. പാമ്പ്‌ പിടുത്തത്തിൽ വിദഗ്ധനായ വാവ സുരേ ഷിനെ വനപാലകർ വിളിച്ചുവരുത്തി രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ എഴുകുംമണ്ണ് കളരിക്കൽ ബെന്നിയുടെ വീടിന് സമീപമാണ് സംഭവം.

പെൺ വർഗത്തിലുള്ള രാജവെമ്പാലയെ ആണ് പിടികൂടിയത്. താൻ പിടികൂടിയ 185 മത്തെ രാജവെമ്പാലയാണ് ഇതെന്ന് സുരേഷ് പറഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉ ദ്യോഗസ്ഥരും തടിച്ചുകൂടിയിരുന്നു. രാജവെമ്പാലയെ വനപാലകർക്ക് കൈമാറി. ശ ബരിമല വന മേഖലയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശത്തും സമീപത്തെ മൂക്കൻ പെട്ടിയിലും തുലാപ്പള്ളിയിലും ഇതിനോടകം ഒട്ടേറെ തവണ രാജവെമ്പാലയെ പിടി കൂടിയിട്ടുണ്ട്.