രാജ്യത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പടരുമ്പോള്‍ കിഴക്കന്‍ മലയോര മേഖലയില്‍ വ്യാപാര മേഖല വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.കാഞ്ഞിരപ്പളളി, മുണ്ടക്കയം, പാറത്തോട, എരുമേലി, കൂട്ടിക്കല്‍, കോരുത്തോട്, പെരുവന്താനം മേഖല കളിലാണ്   മേഖല പ്രതിസന്ധിയലായിരിക്കുന്നത്. ടൗണുകളില്‍  ആളുകളുടെ ആളുകളു ടെ വന്‍തിരക്കായിരുന്നങ്കില്‍ ഇന്ന്   ടൗണുകളില്‍ ജനങ്ങളുടെ വന്‍ കുറവാണ് അനുഭവ പെടുന്നത്. യാത്രക്കാരുടെ വന്നു പോക്കും നന്നേ കുറഞ്തിനാല്‍  ഹോട്ടലുകളും മറ്റു വ്യാപാര സ്ഥപനങ്ങളിലും  കച്ചവടം നന്നേ കുറഞ്ഞു.

ഗ്രാമീണ മേഖലയില്‍ സ്വകാര്യ  ബസ്സുകള്‍ പലതും ട്രിപ്പു നിര്‍ത്തി വച്ചു. ഇതോടെ  ടൗ ണുകളില്‍ ജോലിക്കു മറ്റും വരുന്നയാളുകള്‍ക്ക് യാത്രാ അസൗകര്യമായിരിക്കുകയാണ്. സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സുകള്‍ക്ക് പലതിനും  വന്‍ സാമ്പത്തീക നഷ്ടമാണ് സംഭ വിച്ചത്. ഡീസലിനുളള പണം പോലും ഓട്ടത്തിനു ലഭിച്ചില്ലന്നും അവര്‍ പറയുന്നു.കാ ഞ്ഞിരപ്പളളി മിനി സിവില്‍ സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന 23 സര്‍ക്കാര്‍ ആഫീസുകളിലും വിവിധ ആവശ്യങ്ങള്‍ക്കെത്തിയിരുന്നത് ഇപ്പോള്‍ വലിയ കുറവാണ്  ഉണ്ടായിരിക്കു ന്നത്.
മത സ്ഥാപനങ്ങളിലും പ്രാര്‍ത്ഥന സമയങ്ങള്‍ ക്രമ പ്പെടുത്തിയതു കൂടാതെ വിവാങ്ങള്‍ പലതും മാറ്റി വച്ചതും മേഖലക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കൊടികുത്തി കാളവ്യാഴാഴ്ച നടന്ന ചന്തയില്‍ 200 മാടുകള്‍ മാത്രമാണ് കച്ചവടം ചെയ്യപ്പെട്ടത്. സാധാ രണ ഗതിയില്‍ 600 ല്‍ അധികം മാടുകളെ കച്ചവടം ചെയ്യുന്നതാണ്. തമിഴ്‌നാട്ടില്‍ നിന്നു മാടുകളുടെ വരവ് കുറഞ്ഞതിനൊപ്പം തന്നെ കച്ചവടക്കാരുടെ എണ്ണത്തിലും കുറവുണ്ടാ യി.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കച്ചവടക്കാര്‍  കാളചന്തയില്‍ എത്തിയില്ല. ഇതേ അവ സ്ഥ തുടര്‍ന്നാല്‍ വരുന്ന ആഴ്ചയില്‍ കച്ചവടം ഇനിയും കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.