സാമൂഹിക അടുക്കളയുടെ ചെലവുകൾ ഏറ്റെടുത്ത് കാഞ്ഞിരപ്പള്ളി രൂപത. സാമൂഹിക അടുക്കളയുടെ നടത്തിപ്പിനുള്ള അഞ്ച് ദിവസത്തെ ചെലവു ക ളാ ണ് കാഞ്ഞിരപ്പള്ളി രൂ പത ഏറ്റെടുത്തത്. .ബിഷപ്പ് മാർ ജോസ് പുളിക്കൽ നേരിട്ടെത്തിയാണ് അഞ്ച് ദിവസത്തെ സാമൂഹിക അടുക്കളയുടെ ചെലവിനുള്ള തുക കാഞ്ഞിരപ്പള്ളി പഞ്ചായത്തധികൃതർക്ക് കൈമാറിയത്. പ്രസിഡൻ്റ് ഷക്കീല നസീർ, വൈസ് പ്രസിഡൻ്റ് റിജോ വാളാന്തറ എ ന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

ഫാ.സക്കറിയാസ് ഇല്ലിക്ക മുറിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മതൃക പരമാ യ പ്രവർത്തനമാണ് സാമൂഹിക അടുക്കളയുടെ നടത്തിപ്പിൻ്റെ കാര്യത്തിൽ കാഞ്ഞിര പ്പള്ളി പഞ്ചായത്തിൻ്റേതെന്ന് ബിഷപ്പ് പറഞ്ഞു. സാമൂഹിക അടുക്കളയിൽ സേവന പ്ര വർത്തനം നടത്തുന്നവരെയും ബിഷപ്പ് അനുമോദിച്ചു.തുടർന്ന് ഉച്ച ഭക്ഷണത്തിനൊപ്പം വിതരണം ചെയ്യാനായി തയ്യാറാക്കിയ പായസവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.