ചിറക്കടവ് വീണ്ടും രാഷ്ട്രീയ സംഘര്‍ഷം: മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ ത്തകര്‍ക്ക് വെട്ടേറ്റു. രാത്രി പത്ത് മണിയോടെ ചിറക്കടവ് അമ്പലത്തിന് സമീപമാണ് സംഭവം. ചിറക്കടവ് തെക്കേത്തു കവല സ്വദേശികളായ വി ഷ്ണു രാജ(അപ്പു), സാജന്‍, രഞ്ജിത്ത് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അപ്പുവിന്റെ നില ഗുരു തരമാണ്. അക്രമണത്തിന് പിന്നില്‍ ബി.ജെ.പി ആര്‍ എസ് എസ് പ്രവര്‍ത്ത കരാണന്ന് സി.പി.എം ആരോപിച്ചു.കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവ രെ തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരു ന്നു. വടിവാള്‍ ഉപയോഗിച്ച് മൂന്ന് പേരുടെയും നെഞ്ചിലും വയറിലും വെ ട്ടി.

വിഷ്ണുരാജിന്റെ ഭാര്യ വീട്ടിലേക്ക് പോകവെയായിരുന്നു അക്രമം. അക്ര മിച്ച ശേഷം ആര്‍എസ്എസ് സംഘം ഓടിമറഞ്ഞു. സജീവ ബിജെപി ആര്‍എസഎസ് പ്രവര്‍ത്തകരായ രവികൃഷ്ണന്‍, കൊലഗോപന്‍ എന്നറി യപ്പെടുന്ന ഗോപന്‍, അശ്വിന്‍ വടക്കേക്കര എന്നിവരായിരുന്നു ആക്രമിച്ച തെന്ന് വെട്ടേറ്റവര്‍ പറഞ്ഞു. ഇവര്‍ മൂന്നും നിരവധി ക്രിമിനല്‍ കേുകളില്‍ പ്രതിയാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ രാഷട്രീയ സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടിക ളുടെയും കൊടിമരങ്ങള്‍ക്കും പാര്‍ട്ടി ഓഫീസിന് നേരെയുംഅക്രമണമുണ്ടാ യിരുന്നു. ഇതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിയിലെ സി.പി.എം ഏരി യ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.  .ഇതിന് മുമ്പ് ബാലസംഘം ഏരിയ സെക്രട്ടി അലന്റെ വീടിന് നേരെ ആക്രമ ണമുണ്ടാകുകയും മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് എതിരെ നടന്ന പ്രകടനത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീടിന് നേരെ കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാഞ്ഞിരപ്പ ള്ളിയില്‍ ആര്‍.ടി.ഒ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വെച്ചാണ് സമാധന അന്തരീക്ഷമുണ്ടായത്.