പൊൻകുന്നം: മേഖലയിലെ സമാധാന അന്തരീക്ഷത്തിനു ഭംഗംവരുത്തി അരങ്ങേറിയ രാഷ്ട്രീയ സംഘർഷങ്ങളിൽ വ്യാപക അതിക്രമം. ഞായറാഴ്ച രാത്രിയിൽ മൂന്നു ഡിവൈ എഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റതിനു പിന്നാലെ ചിറക്കടവ്, മണക്കാട്ട്, തെക്കേത്തു കവല, ചെറുവള്ളി േഖലകളിൽ വ്യാപക അക്രമം അരങ്ങേറി. മേഖലയിലെ ഡിവൈ എഫ്ഐ–സിപിഎം പ്രവർത്തകരുടെയും, ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ യും വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു; വാഹനങ്ങൾ തകർത്തു. റോഡുകളിൽ പരസ്പരം വെല്ലുവിളികളുമായി പ്രവർത്തകർ  സംഘടിച്ചെത്തിയതോടെ എന്തും സംഭ വിക്കാമെന്ന അവസ്ഥയിലായിരുന്നു ചിറക്കടവ്.

https://youtu.be/4BlRnzv4of8

മൂന്നുപേരെ വെട്ടിയ സംഭവത്തിൽ പ്രതികളെയും, രാത്രിയിൽ നടന്ന മറ്റ് അക്രമങ്ങളിൽ ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ചിറക്കടവ് വിഷ്ണുനികേതനിൽ വിഷ്ണു രാജ് (23), കൊട്ടാടിക്കുന്നേൽ സാജൻ (33), പള്ളത്ത് രഞ്ജിത്ത് (30) എന്നിവർക്കാണു ചിറക്കടവ് ആൽത്തറയ്ക്കു സമീപം ഞായ റാഴ്ച രാത്രി 9.30നു വെട്ടേറ്റത്. ഡിവൈഎഫ്ഐ പ്രവർത്തകരും പിന്നാലെ ബിജെപി പ്രവർത്തകരും സംഘടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്.ഞായറാഴ്ച രാത്രി നടന്നത്

രാത്രി 9.30ന് മൂന്നു ഡിവൈഎഫ്ഐ പ്രവർത്തകർക്കു വെട്ടേറ്റതിനെ തുടർന്ന് മേഖല യിൽ പലയിടത്തും അക്രമം അരങ്ങേറി. യുവമോർച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് കൈലാത്തുകവല ശ്രീരാജിന്റെ വീട്ടുമുറ്റത്തു ഉണ്ടായിരുന്ന കാറിന്റെ ചില്ലു തകർത്തു, ബൈക്കു മറിച്ചിട്ടു. ഇതിനു സമീപത്തു താമസിക്കുന്ന അരുൺ സാബുവിന്റെ ബൈക്ക് തോട്ടിലേക്കു തള്ളിയിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകനായ ചെറുവള്ളി പ്രിയവിലാ സത്തിൽ പ്രവീണിന്റെ വീടിന്റെ ചില്ലുകൾ എറിഞ്ഞുടച്ചു. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഓട്ടോ തകർത്തു. സിപിഎം ചെറുവള്ളി ലോക്കൽ കമ്മിറ്റിയംഗം കാവുങ്കൽ എ.ആർ. വാസുദേവൻ പിള്ളയുടെ വീടന്റെ ജനൽ ചില്ലു  തല്ലിത്തകർത്തു. ഗ്രാമദീപം കറ്റുവീട്ടി ക്കൽ രാധാകൃഷ്ണന്റെ വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന രണ്ടു കാറുകളുടെ ചില്ലുകളും എറിഞ്ഞുടച്ചു.
സിപിഎം പ്രവർത്തകനായ ഗ്രാമദീപം ഓതറയിൽ സോമന്റെ വീടിനു നേരെയും ആക്ര മണം നടന്നു. ബിജെപി പ്രവർത്തകനായ തെക്കേത്തുകവല മോഹനൻ നായരുടെ വീട്ടുമു റ്റത്തുണ്ടായിരുന്ന ബന്ധുവിന്റെ ബൈക്ക് കത്തിച്ചു. പുഷ്പദാസന്റെ വീടിനു കല്ലെറി ഞ്ഞു. ചിറക്കടവ് സെന്റർ ശകുന്തൾ അജിയുടെ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ലോറി യുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. ബിജെപി ചിറക്കടവ് പഞ്ചായത്തു പ്രസിഡന്റ് ബി.ഹരിലാലിന്റെ ടൂറിസ്റ്റ് ബസിന്റെ ചില്ലുകൾ എറി‍ഞ്ഞുതകർത്തു. ചിറക്കടവ് പുളി മൂട്ടിൽ വിമുക്തഭടൻ കെ.കെ.രവീന്ദ്രന്റെ വീടിന്റെ ചില്ലുകളും മുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും എറിഞ്ഞുതകർത്തു. ആറ് ബിജെപിക്കാർആശുപത്രിയിൽ

ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ആറു പേർ പൊൻകുന്നത്ത് സ്വകാര്യാശുപ ത്രിയിൽ ആരുടെയും പരുക്ക് ഗുരുതരമല്ല. ആർഎസ്എസ് ശിക്ഷാപ്രമുഖ് തെക്കേത്തു കവല കൈലാത്ത് അതുൽ ദാസ്, അച്ഛൻ പുഷ്പദാസ്, യുവമോർച്ച സൗത്ത് മണ്ഡലം പ്രസിഡന്റ് കൈലാത്തുകവല ശ്രീരാജ്, അച്ഛൻ ശ്രീധരൻ നായർ, ശാഖാ കാര്യവാഹ് മണക്കാട് വെട്ടിയാങ്കൽ വി.ആർ. അർജുൻ, അമ്മ മിനി എന്നിവരെയാണ് ആശുപത്രിയി ൽ പ്രവേശിപ്പിച്ചത്. സി.പി.എം പ്രവർത്തകർ ആക്രമിക്കപ്പെട്ടുവെന്ന തെറ്റായ വ്യാജവാർത്ത പ്രചരിപ്പിച്ച് ഭീകരമായ ആക്രമണമാണ് ചിറക്കടവിൽ സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയെതെന്ന് ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജി.ഹരിലാൽ പറഞ്ഞു

കേരളമാകെ കലാപഭൂമിയാക്കാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമായി ട്ടാണ് ശാന്തമായ ചിറക്കടവിൽ ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർ ആക്രമണം അഴിച്ചുവിടുന്നതെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ്.നായർ പറഞ്ഞു.
അതേ സമയം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണു രാജ് (അപ്പു) വിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി.