പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്ന മുണ്ടക്ക യം പുഞ്ചവയല്‍ സ്വദേശികള്‍ അറസ്റ്റില്‍.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്ന മൂവര്‍സംഘം അറസ്റ്റില്‍. മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിക ളായ ചലഞ്ച് , ജോബിന്‍, 17 കാരനായ യുവാവ് എന്നിവരാണ് അറസ്റ്റിലായത്.ഓണ്‍ ലൈന്‍ ക്ലാസിനുവേണ്ടി വാങ്ങികൊടുത്ത മൊബൈലുകള്‍ വഴിയാണ് മൂവര്‍ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്നത്. പള്ളി ക്കലിലുള്ള 15 വയസുകാരിയായ പെണ്‍കുട്ടിയെയെയാണ് മൂവര്‍ സംഘം വലയിലാ ക്കിയത്