കാഞ്ഞിരപ്പള്ളിയില്‍ വീണ്ടും മോഷണം. ഇന്നലെ രാത്രി കുരിശുങ്കല്‍ ജംഗ്ഷനു സമീപം ഗ്രാന്റ് ഓപ്പേറ തീയേറ്ററിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടറാണ് മോഷണം പോയ ത്. താലൂക്ക് ഓഫീസിലെ ജീവനക്കാരനായ മുഹമ്മദ് ഇക്ബാലിന്റെ ഉടമസ്ഥയിലുള്ള സ്‌കൂട്ടറാണ് ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും ഇടയ്ക്ക് മോഷണം പോയത്. സംഭവ ത്തില്‍ മുഹമ്മദ് കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ കുറേ കാലങ്ങ ളിലായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി മോഷണം പരമ്പര തുടര്‍ ന്നു വരുകയാണ്.

കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിലും പൊടിമറ്റത്തെയും കോവില്‍ കടവിലെയും കടക ളിലുമാണ് മോഷണങ്ങള്‍ നടന്നത്.  ഇത് സംബന്ധിച്ച് പോലീസിന് ആരെയും അറസ്റ്റ് ചെ യ്യാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകളുമായാണ് മറ്റ് സ്ഥലങ്ങളിലും കടകളിലും മോഷ്ടാക്കള്‍ എത്തുന്നത്. ബൈക്കിലെ പെട്രോള്‍ തീരു മ്പോള്‍ വഴിയരിക്കില്‍ ഉപേക്ഷിച്ചിട്ട് പോകാറാണ് പതിവ്.