2015 മുതല്‍ തുടര്‍ച്ചയായി റാങ്ക് നേട്ടങ്ങളുടെ പൊന്‍തിളക്കത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ്. ഇക്കഴിഞ്ഞ എംജി യൂണിവേഴ്‌സിറ്റി എം. എ. ഹിസ്റ്ററി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗം പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് വിദ്യാര്‍ത്ഥിനിയായ  റോസ് മാത്യു ഒന്നാം റാങ്ക് നേടി.
വിജയം നേടിയ വിദ്യാര്‍ത്ഥിനിയെയും പരിശീലനം നല്‍കിയ അധ്യാപകരെയും കോ ളജ്  ഡയറക്ടര്‍ ഡോ. ലാലിച്ചന്‍ കല്ലംപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അ ഭിനന്ദിച്ചു. യോഗത്തില്‍ സെക്രട്ടറി ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കല്‍, പ്രിൻസി പ്പല്‍ മധുസൂതനന്‍ എ.ആര്‍, വൈസ് പ്രിന്‍സിപ്പല്‍ റ്റിജോമോന്‍ ജേക്കബ്, സ്റ്റാഫ് സെക്ര ട്ടറിമാരായ ബേബി മാത്യു,ലൂസിയാമ്മ ജോര്‍ജ്ജ്, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സണ്ണി ജേ ക്കബ് എന്നിവര്‍ പങ്കെടുത്തു. അധ്യാപകരുടെ അര്‍പ്പണമനോഭാവവും സേവന സന്ന ദ്ധതയും കലവറയില്ലാത്ത പിന്തുണയുമാണ് നേട്ടത്തിന്റെ പിന്നിലെന്ന് റാങ്ക് ജേതാവ് പറഞ്ഞു.