മൃതദേഹവുമായി ടിആർആൻഡ്ടി എസ്റ്റേറ്റ് ഓഫീസ് പടിക്കൽ തൊഴിലാളികളുടെ പ്ര തിഷേധം. ആനുകൂല്യങ്ങൾ നൽകാത്തതുമൂലം ചികിത്സിക്കാൻ പണമില്ലാത്തതാണ് രോഗി മരിച്ചതെന്ന് ആരോപിച്ചാണ് തൊഴിലാളികളുടെ പ്രതിഷേധം.
മണിക്കൽ ഡിവിഷനിലെ മേലെ പാടത്ത് മനോഹരൻ (60)ആണ് ഹൃദയാഘാതം മൂ ലം മരണപ്പെട്ടത്. ചികിത്സയിലിരിക്കെ എസ്റ്റേറ്റിൽ നിന്ന് ലഭിക്കുവാനുള്ള ആനുകൂ ല്യം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മാനേജ്മെന്റിനെ സമീപിച്ചെങ്കി ലും നൽകുവാൻ കമ്പനി തയ്യാറാകാതെ വന്നതോടെ മനോഹരന്റെ ചികിത്സ മുട ങ്ങുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയൽ മനോഹരന്റെ ജീവൻ നില നിർത്തുവാൻ സാധിക്കുമായിരുന്നെന്നും, മാനേജ്മെന്റ് നൽകുവാനുള്ള ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ് ഫണ്ടും നൽകാത്തതാണ് മനോഹരന്റെ മരണത്തിന് ഇടയാക്കിയതെ ന്നും തൊഴിലാളികൾ ആരോപിക്കുന്നു.
മരണപ്പെട്ട മനോഹരന്റെ മൃതദേഹവുമായി തൊഴിലാളികൾ ടിആർടി ഓഫീസ് പടി ക്കൽ പ്രതിഷേധം സംഘടിപ്പിച്ചു.  മനോഹരനും ഭാര്യ സരളയ്ക്കുമായി എസ്റ്റേറ്റിൽ നിന്ന് 5 ലക്ഷം രൂപയോളമാണ് ഗ്രാറ്റിവിറ്റി പ്രോഡന്റ് ഫണ്ട് ഇനത്തിൽ ലഭിക്കുവാൻ ഉ ള്ളത്. ജോലിയിൽനിന്ന് പിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇവരുടെ ആനുകൂ ല്യം നൽകുവാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല.എസ്റ്റേറ്റിൽ 203 പേർക്കാണ് റിട്ടയർമെ ന്റിനു ശേഷവും ആനുകൂല്യങ്ങൾ ഇങ്ങനെ ലഭിക്കുവാൻ ഉള്ളത്. 40 വർഷം ജോലി ചെയ്ത് പിരിയുമ്പോൾ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ഏക വരുമാനമാണ് ഈ ആനുകൂ ല്യങ്ങൾ. തോട്ടത്തിൽ നിന്ന്  പിരിഞ്ഞതിന് ശേഷവും  ആനുകൂല്യങ്ങൾ  മാനേജ്മെ ന്റ് നൽകാത്തത് മൂലം ജോലി ഇല്ലെങ്കിലും തോട്ടത്തിലെ പരിമിതമായ സൗകര്യങ്ങളി ൽ ജീവിതം തള്ളിനീക്കുകയാണ് പ്രായമായ തൊഴിലാളികൾ.
കൂലിപ്പണിയും, തൊഴിലുറപ്പ് തൊഴിലുമൊക്കെയാണ് ഇവരുടെ ഏക ആശ്രയം. 2017 മുതൽ പിരിഞ്ഞുപോയ തൊഴിലാളികൾക്കൊന്നും മാനേജ്മെന്റ് ആനുകൂല്യങ്ങൾ ന ൽകിയിട്ടില്ല.ഈ ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് മാനേജ്മെന്റ് തൊഴിലാളി കൾക്ക് നൽകുവാനുള്ളത്. കിട്ടാനുള്ള ആനുകൂല്യങ്ങൾ വാങ്ങി നൽകുന്ന കാര്യത്തി ൽ സർക്കാരോ, ട്രേഡ് യൂണിയനുകളോ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്നും തൊഴി ലാളികൾക്ക് ആക്ഷേപമുണ്ട്. മറ്റൊരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ടാണ് മൃതദേഹവു മായി പ്രതിഷേധത്തിന് ഇറങ്ങേണ്ടി വന്നതെന്ന് തൊഴിലാളിയായ ഷാജി പറയുന്നു. ഇ ത്തരം പ്രതിഷേധങ്ങൾ കൊണ്ട് മാനേജ്മെന്റ് അനുകൂല്യങ്ങൾ നൽകാൻ തയ്യാറായി ല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി  രംഗത്തിറങ്ങുമെന്ന് തൊഴിലാളിയായ ഉത്തമനും പറയുന്നു.